അൽ ജസീറ റിപ്പോർട്ടർ വധം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണം 

MAY 12, 2022, 7:00 PM

കെയ്‌റോ: മുതിർന്ന അൽ ജസീറ റിപ്പോർട്ടർ ഷിറിൻ അബു അക്‌ലെയെ കൊലപ്പെടുത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്  ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വ്യാഴാഴ്ച പറഞ്ഞു.

ടെഹ്‌റാനിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി നടത്തിയ തത്സമയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ജെനിനിൽ ഇസ്രയേലിന്റെ സൈനിക നടപടി റിപ്പോർട്ട്‌ ചെയ്യുന്നതിനിടെയാണ്‌ സംഭവം. ഷിറീന്റെ തലയ്‌ക്കാണ്‌ വെടിയേറ്റതെന്ന്‌ പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെടിയേറ്റ അൽഖുദ്‌സ്‌ പത്രത്തിലെ റിപ്പോര്‍ട്ടര്‍ അലി സമോദി അപകടനില തരണം ചെയ്തു. 

vachakam
vachakam
vachakam

അന്താരഷ്‌ട്ര മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഹീനമായ കുറ്റകൃത്യമാണ്‌ നടന്നതെന്ന്‌ അൽ ജസീറ പ്രതികരിച്ചു. പൂർണ ഉത്തരവാദിത്വം ഇസ്രയേൽ സൈന്യത്തിനാണെന്ന്‌ പലസ്തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌ പ്രതികരിച്ചു. ഇസ്രയേൽ ആക്രമണത്തിൽ അടുത്തിടെ 30 പലസ്തീൻകാരാണ്‌ കൊല്ലപ്പെട്ടത്‌.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam