6 വാഷിംഗ്ടൺ കാപ്പിറ്റോൾ പോലീസ് ഓഫീസർമാരെ ശമ്പളം ഇല്ലാതെ സസ്പെന്റ് ചെയ്തു. ജനുവരി 6 നു നടന്ന ആക്രമണ പ്രവർത്തനങ്ങൾക്ക്. മറ്റു 35 പേരുടെ അന്വേഷണം തുടരുന്നു ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. സംഭവത്തിന് ശേഷം പല ഓഫീസർമാരെയും സസ്പെന്റ് ചെയ്തിരുന്നു. പ്രൊഫഷണൽ ഉത്തരവാദിത്വങ്ങളുടെ ചുമതലയുള്ള ഓഫീസ് വക്താവ് പറഞ്ഞത് ഈ അക്രമസംഭവങ്ങൾ നടന്ന ഉടനെ പരാതിയെ മാനിച്ച് അന്നത്തെ ഓഫീസ് ചുമതല ഉണ്ടായിരുന്ന ചീഫ് സ്റ്റീഫൻ സാൻഡ് രാജിവച്ചിരുന്നു.
പ്രസ്തുത സ്ഥാനത്ത് ഇപ്പോൾ താത്കാലിക ചുമതല വഹിക്കുന്ന ചീഫ് യോഗാനന്ദ പിറ്റ്മാൻ പറഞ്ഞത്, ഉത്തരവാദരഹിതമായി പെരുമാറുന്ന ആരെയും ജോലിയിൽ തുടരാൻ അനുവദിക്കുകയില്ല എന്നാണ് ഡിപ്പാർട്ട്മെന്റ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചാൽ ആവശ്യമായ അച്ചടക്ക നടപടികൾ സ്വീകരിക്കും എന്നും അവർ പറഞ്ഞു. ജനുവരി 6 നു നടന്ന പ്രതിഷേധറാലി അക്രമത്തിലേക്ക് തിരിഞ്ഞു. അനേകർ കൊല്ലപ്പെടുകയും പലർക്കും പരുക്ക് ഏൽക്കുകയും ചെയ്തിരുന്നു.
250 ൽ അധികം ആളുകളുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി. ഇനിയും ഇതിൽ കൂടുതൽ ആളുകളെ പ്രതികളാക്കും എന്നാണ് ഫെഡറൽ അന്വേഷണ സംഘം പറയുന്നത്. അതിനു ശേഷം തലസ്ഥാനത്തിന്റെ സംരക്ഷണ ചുമതല നാഷണൽ ഗാർഡുകൾ ഏറ്റെടുത്തു. അത് ഇപ്പോഴും തുടരുകയാണ്. മാർച്ച് പകുതി വരെ തുടരും എന്ന് പറയുന്നു.
Six Capitol officers suspended for role in Jan. 6 riot
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.