വീടിന് പൊലീസ് കാവല്‍, യാത്രയില്‍ സായുധ പൊലീസ് അകമ്പടി;  കെ. സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി

JUNE 18, 2022, 3:57 PM

കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. കണ്ണൂര്‍ നാടാറിലെ വീടിന് സായുധ പൊലീസ് നിലവില്‍ കാവലുണ്ട്.

യാത്രയില്‍ സായുധ പൊലീസിന്റെ അകമ്പടിയുമുണ്ടാകും. ആക്രമണ സാധ്യതയുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതിന് പിന്നാലെ കടുത്ത സംഘര്‍ഷമാണ് കണ്ണൂരില്‍ ഉണ്ടായിരുന്നത്.

vachakam
vachakam
vachakam

ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും ആക്രമണ ഭീഷണിയുണ്ടായിരുന്നു. ഇതിനിടെ കെ. സുധാകരന്റെ ഭാര്യയുടെ വീടിന് നേരെയും കല്ലേറുണ്ടായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam