പിണറായി വിജയന്റേത് വൃത്തികെട്ട രാഷ്ട്രീയം; തൃക്കാക്കരയില്‍ എല്ലാത്തിനും മറുപടി- പി.സി ജോര്‍ജ്

MAY 29, 2022, 9:16 AM

കോട്ടയം: തിരുവനന്തപുരം വിദ്വേഷ പ്രസം​ഗക്കേസിൽ (hate speech)ചോദ്യം ചെയ്യലിന് (questioning)പി സി ജോർജ് ഇന്ന് ഹാജരാകില്ല.

ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ മുമ്പാകെ ഹാജരാകാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹാജരാകാൻ ആകില്ലെന്ന് വ്യക്തമാക്കി പി സി ജോർജ് രം​ഗത്തെത്തി. ആദ്യം ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വാർത്താകുറിപ്പ് ഇറക്കിയതെങ്കിൽ അതിന് മാറ്റം വന്നിട്ടുണ്ട്.

ഹാജരാകാൻ ആകില്ലെന്ന് വ്യക്തമാക്കി പി സി ജോർജ് കത്ത് നൽകിയെങ്കിലും അതിൽ ദുരഹത ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് വീണ്ടും നോട്ടീസ് നൽകിയെങ്കിലും പി സി ജോർജ് അതും തള്ളുകയായിരുന്നു. വീണ്ടും നോട്ടീസ് നൽകാനാണ് പൊലീസ് തീരുമാനം.

vachakam
vachakam
vachakam

അതേസമയം പിണറായി വിജയന്റേത് വൃത്തികെട്ട നെറി കെട്ട രാഷ്ട്രീയമാണെന്ന് പി സി ജോർജ് പറയുന്നു. ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കിൽ തനിക്ക് എതിരെ ഒരു എഫ് ഐ ആർ പോലും ഉണ്ടാകുമായിരുന്നില്ല എന്നും പി സി ജോർജ് പറഞ്ഞു.

 ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥിയുടെ പ്രചാരണത്തിനായി പി സി ജോർജ് ഇന്ന് തൃക്കാക്കരയിലുണ്ട്. കൊട്ടിക്കലാശ ദിവസമായ ഇന്ന് പി സി ജോർജ് യോ​ഗങ്ങളിലും സ്ഥാനാർഥിക്കൊപ്പം പര്യചന പരിപാടിയിലും പങ്കെടുക്കും. വെണ്ണല ക്ഷേത്രത്തിൽ പി സി ജോർജിന് സ്വീകരണവും ഉണ്ടായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam