അഭ്യൂഹങ്ങളുയര്‍ത്തി പവാര്‍-ഷിന്‍ഡെ കൂടിക്കാഴ്ച; വ്യക്തിപരമെന്ന് ബിജെപി

JUNE 1, 2023, 9:06 PM

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയത് സംസ്ഥാനത്തെ രാഷ്ട്രീയ താപനില ഉയര്‍ത്തി. ഷിന്‍ഡെയുടെ ഔദ്യോഗിക വസതിയായ വര്‍ഷ ബംഗ്ലാവില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഷിന്‍ഡെ അധികാരമേറ്റെടുത്ത ശേഷം ആദ്യമായാണ് ഇരു നോതാക്കളും കാണുന്നത്. 

സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം വെളപ്പെടുത്തപ്പെട്ടിട്ടില്ല. എന്നിരുന്നാലും രാഷ്ട്രീയ വൃത്തങ്ങളില്‍ കൂടിക്കാഴ്ചയെ കുറിച്ചുള്ള അഭ്യൂഹങ്ങളും ചര്‍ച്ചകളും സജീവമായി. ഉദ്ധവ് താക്കറെ മഹാരാഷ്ട്രയിലില്ല എന്നതും ചര്‍ച്ചകള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. 

അതേസമയം കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും ബിജെപി പ്രതികരിച്ചു. മുഖ്യമന്ത്രി എല്ലാവരുടേതുമാണെന്നും പവാറിന്റെ കൂടിയാണെന്നും കൂടുതല്‍ അര്‍ത്ഥങ്ങള്‍ ചികയേണ്ടതില്ലെന്നും മന്ത്രിയായ സുധീര്‍ മുംഗാന്തിവര്‍ പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam