ഒറിഗോൺ സംസ്ഥാനം പ്രതിനിധിസഭാംഗം പുറത്താക്കൽ ഭീഷണിയിൽ

JUNE 8, 2021, 4:19 PM

ഒറിഗോൺ കാപ്പിറ്റോൾ മന്ദിരത്തിലേക്ക് പ്രതിഷേധക്കാരെ എങ്ങനെ താൻ അകത്തു കടക്കാൻ സഹായിക്കുമെന്ന് വിവരിക്കുന്ന വീഡിയോ ചിത്രങ്ങൾ പുറത്തു വന്നത് മൂലം റിപ്പബ്ലിക്കൻ അംഗം പ്രതിനിധിസഭയിൽ നിന്നും പുറത്താക്കപ്പെടുമെന്നു ഭീഷണി നേരിടുന്നു.

ഡിസംബറിൽ, ഒറിഗോൺ കാപ്പിറ്റോൾ മന്ദിരത്തിൽ എമർജൻസി സഭാ സമ്മേളനം നടക്കുമ്പോൾ, പ്രതിഷേധവുമായി ജനക്കൂട്ടം മന്ദിരത്തിനുള്ളിലേക്കു തള്ളിക്കയറി, ചിലർ പൊലീസിന് നേരെ കെമിക്കൽ വാതകം സ്‌പ്രേ ചെയ്തു. ഇതിനു സഹായിച്ചത് റിപ്പബ്ലിക്കൻ പ്രതിനിധിസഭാംഗം മൈക്ക് നിയർമാൻ ആയിരുന്നു എന്നാണ് ആരോപണം.

തിങ്കളാഴ്ച ഒറിഗോൺ സഭാ സ്പീക്കർ ടീനാ കോട്ടക്ക് ഒരു പ്രമേയം ഡെമോക്രാറ്റ് നിയന്ത്രണത്തിൽ ഉള്ള സഭയിൽ അവതരിപ്പിച്ചു. മൈക്ക് നിയർമാൻ ചെയ്ത കുറ്റത്തിന് സഭയിൽ നിന്നും പുറത്താക്കാൻ അതിന് അനുകൂലമായി മൂന്നിൽ രണ്ടു അംഗങ്ങളുടെ പിന്തുണ കിട്ടിയാൽ മതി. ഈ വിഷയം പരിഗണിക്കാൻ ഒരു കമ്മറ്റിയെ നിയമിച്ചു സ്പീക്കർ.

vachakam
vachakam
vachakam

റിപ്പബ്ലിക്കൻ അംഗങ്ങളും കത്തെഴുതി ആവശ്യപ്പെട്ടു, മൈക്ക് നിയർമാൻ രാജി വയ്ക്കണമെന്ന് തിങ്കളാഴ്ച. എല്ലാ റിപ്പബ്ലിക്കൻ അംഗങ്ങളും അദ്ദേഹത്തിന് എതിരായി വീഡിയോ ചിത്രങ്ങൾ പുറത്തു വന്നതോട് കൂടി. ഡെമോക്രാറ്റുകളും കൂടി ചേർന്ന് വോട്ടു ചെയ്തു അദ്ദേഹത്തെ പുറത്താക്കും എന്നത് ഉറപ്പായി. അതിനകം സ്വയം രാജി വയ്ക്കാനാണ് സാധ്യത. പുറത്താക്കാനുള്ള വോട്ടുകൾ ഉണ്ട് എന്ന് തനിക്കും ഉറപ്പായി എന്ന് തിങ്കളാഴ്ച തന്നെ നിയർമാൻ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ രാജി വയ്ക്കുമോ എന്നത് തുറന്നു പറഞ്ഞതുമില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam