കെജ്രിവാള്‍ സര്‍ക്കാരിന്റെ 'ട്രാക്ക് റെക്കോഡ്' പരിഗണിച്ചാണ് ഓര്‍ഡിനന്‍സെന്ന് ബിജെപി

MAY 20, 2023, 6:48 PM

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനവും ട്രാന്‍സ്ഫറും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ബോര്‍ഡ് രൂപീകരിച്ച് ഓര്‍ഡിനന്‍സിറക്കിയ തീരുമാനം ജനഹിതം പരിഗണിച്ചാണെന്ന് ബിജെപി. തലസ്ഥാന നഗരിയിലെ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറാന്‍ കെജ്രിവാള്ഡ സര്‍ക്കാരിനെ അനുവദിക്കില്ല. കെജ്രിവാള്‍ സര്‍ക്കാരിന്റെ ട്രാക്ക് റെക്കോഡും നടപടികളും പരിഗണിച്ചാണ് സ്വതന്ത്രവും സുതാര്യവുമായ നിയമന സംവിധാനം കൊണ്ടുവന്നതെന്നും മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഭരണഘടനയെ തള്ളിപ്പറയുകയാണ് ഓര്‍ഡിനന്‍സിനെ എതിര്‍ക്കുകവഴി കെജ്രിവാള്‍ഡ ചെയ്യുന്നതെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ കുറ്റപ്പെടുത്തി. സമ്പൂര്‍ണ അരാജകതയുടെ പിടിയിലാണ് കെജ്രിവാളും കൂട്ടരും. ഡെല്‍ഹി ഒരു കേന്ദ്ര ഭരണ പ്രദേശമാണ്, അരവിന്ദ് പ്രദേശമല്ല. ഭരണഘടന അനുസരിച്ചാവും ഡെല്‍ഹിയുടെ ഭരണം മുന്നോട്ടു പോവുകയെന്നും കെജ്രിവാളിന്റെ സ്വന്തം നിയമമനുസരിച്ചാവില്ലെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam