ബൈഡന്റെ സ്ഥാനാർത്ഥിയെ എതിർക്കുന്നു

FEBRUARY 20, 2021, 9:01 AM

ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബഡ്ജറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് പ്രസിഡന്റ് ബൈഡന്റെ നോമിനി നീരാ റ്റാൻഡെനെ എതിർക്കുമെന്നു ഡെമോക്രാറ്റ് സെനറ്റർ ജോ മാൻചിൻ വെള്ളിയാഴ്ച പ്രസ്താവിച്ചു. റിപ്പബ്ലിക്കൻ അംഗങ്ങൾ അവരുടെ എതിർപ്പ് നേരത്തെ പ്രകടിപ്പിച്ചിരുന്നു.

അതുകൊണ്ട് വിജയസാധ്യത ഇല്ല. റ്റാൻഡെന്റെ അഭിപ്രായങ്ങൾ കേട്ടിട്ട് ഡയറക്ടർ സ്ഥാനത്തിനു യോജിച്ചയാളല്ല എന്നു കരുതുന്നു എന്നാണ് സെനറ്റർ ജോ മാൻചിൻ പറഞ്ഞത്. ഇരുവിഭാഗത്തെയും സഹകരണത്തിൽ മാത്രമേ ബഡ്ജറ്റ് കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയൂ.

അവരുടെ പ്രസ്താവനകൾ അത്തരത്തിലുള്ളവ അല്ല, അതുകൊണ്ട് സ്ഥാനത്തിനു യോജിച്ചതല്ല എന്നു പറഞ്ഞു. ഡെമോക്രാറ്റുകൾ എല്ലാവരും വോട്ടു ചെയ്താൽ മാത്രമേ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടൂ. അല്ലെങ്കിൽ റിപ്പബ്ലിക്കൻ ഭാഗത്തു നിന്നും ഒരു വോട്ടു ലഭിയ്ക്കണം ഇരുവിഭാഗത്തിന്റെയും പിന്തുണ ലഭിക്കും എന്നാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ പെസ്‌കി പറഞ്ഞത്.

vachakam
vachakam
vachakam

റ്റാൻഡെൻ പോളിസികൾ നടപ്പാക്കാൻ കഴിവുതെളിയിച്ച വ്യക്തിയാണ്. അതുകൊണ്ട് ഇരുവിഭാഗത്തു നിന്നും അവർക്ക് പിന്തുണ ലഭിയ്ക്കുമെന്ന് സെക്രട്ടറി പറഞ്ഞു. നീരാ റ്റാൻഡെൻ പറഞ്ഞത് 'സാമൂഹ്യമാധ്യമങ്ങളിലെ തന്റെ അഭിപ്രായങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ക്ഷമിയ്ക്കണം എന്ന് '.

Democrat senator Joe Manchin to vote against Biden nominee Neera Tandon

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam