ആരോപണങ്ങള്‍ വെറും കെട്ടുകഥകൾ, ഇ ഡി ശ്രമിക്കുന്നത് സര്‍ക്കാറിനെ അട്ടിമറിക്കാനെന്ന് കെജ്‌രിവാള്‍

FEBRUARY 2, 2023, 8:02 PM

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്കും തനിക്കുമെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉന്നയിച്ച്‌ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഡല്‍ഹി സര്‍ക്കാറിനെതിരെ കേന്ദ്രം ഇ.ഡിയെ ഉപയോഗിക്കുകയാണെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹി മദ്യനയ കുംഭകോണത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടെന്നും അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചെന്നുമാണ് കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഇ.ഡി ആരോപിച്ചത്.

vachakam
vachakam
vachakam

ഈ സര്‍ക്കാറിന്‍റെ കാലത്ത് ഇ.ഡി 5000ലേറെ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞു. അതില്‍ എത്രപേരെ കുറ്റക്കാരെന്ന് കണ്ട് ശിക്ഷിച്ചിട്ടുണ്ട്? കേസുകളെല്ലാം വ്യാജമാണ്. തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അഴിമതി തടയാനല്ല, സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കാനും എം.എല്‍.എമാരെ വിലക്ക് വാങ്ങാനുമാണ് ഇ.ഡിയെ ഉപയോഗിക്കുന്നത് -കെജ്‌രിവാള്‍ പറഞ്ഞു.

മദ്യനയവുമായി ബന്ധപ്പെട്ട് തെക്കേ ഇന്ത്യയിലെ മദ്യക്കമ്ബനികളില്‍ നിന്നു 100 കോടി രൂപ എ.എ.പി കൈപ്പറ്റിയെന്നും ഇൗ പണം ഗോവ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് ഇ.ഡി കോടതിയില്‍ നല്‍കി‍യ കുറ്റപത്രത്തില്‍ പറയുന്നത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൂടാതെ മുഖ്യമന്ത്രി കെജ്‌രിവാളിനേയും കേസുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന കുറ്റപത്രമാണ് ഇ.ഡി ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കേസിലെ പ്രതിയും മലയാളിയുമായ വിജയ് നായരുടെ ഫോണിലൂടെയാണ് വീഡിയോ കോൾ വഴി ചർച്ച നടത്തിയതെന്നും അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ വിജയ് നായരാണെന്നും ദില്ലി കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കുന്നു. വിവാദമായ മദ്യനയ കേസിൽ ആരോപണ വിധേയനായ ഇൻഡോ സ്‍പിരിറ്റ് എംഡി സമീർ മഹേന്ദ്രുവുമായി കെജ്രിവാള്‍ വീഡിയോ കോളിലൂടെ ചർച്ച നടത്തിയെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam