വെർജിനിയയിൽ സ്ഥാനാർത്ഥികളെ നോമിനേറ്റ് ചെയ്യുന്നു

MAY 9, 2021, 7:34 AM

വെർജിനിയയിലെ പതിനായിരക്കണക്കിന് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ നീണ്ട നിരയിൽ കാറുകളിലും അല്ലാതെയും കാത്ത് നിൽക്കുന്നു, ഗവർണർ സ്ഥാനത്തേക്കും, മറ്റു സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതിന് വേണ്ടി സ്ഥാനാർത്ഥികളെ നോമിനേറ്റ് ചെയ്യാനുള്ള കൺവെൻഷനിൽ.

ഈ വർഷത്തേക്കുള്ള മത്സരത്തിൽ ഉൾപ്പെടുത്തേണ്ടവരെ നോമിനേറ്റു ചെയ്യുകയാണ് അവർ. ശനിയാഴ്ച ഗവർണർ, ലെഫ്റ്റനന്റ് ഗവർണർ, അറ്റോർണി ജനറൽ എന്നീ സ്ഥാനങ്ങൾക്ക്. വെർജീനിയ സംസ്ഥാനത്ത് 2009 നു ശേഷം ഇതുവരെയും റിപ്പബ്ലിക്കൻ പാർട്ടി ഒരു സ്ഥാനത്തും വിജയിച്ചിട്ടില്ല.

പാർട്ടി പ്രതിനിധികൾ എല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന 40 പോളിംഗ് സ്ഥലങ്ങളിൽ എത്തി നോമിനേറ്റു ചെയ്യുന്ന ബാലറ്റിലൂടെ പ്രതിനിധികളായി നേരത്തെ രജിസ്റ്റർ ചെയ്തവർ 53,000 ആളുകൾ ഉണ്ട്. പാർട്ടി ഭാരവാഹികൾ ഏകദേശം 700, പ്രതിനിധികൾ ആകാൻ അപേക്ഷ കൊടുത്തവരെ തള്ളിക്കളഞ്ഞു.

vachakam
vachakam
vachakam

2022 ലെ കോൺഗ്രസ് തിരഞ്ഞെടുപ്പുകൾക്ക് മുൻപായി വെർജീനിയയിൽ മാത്രമാണ് ഈ വർഷം ഒരു സംസ്ഥാന തെരഞ്ഞെടുപ്പു നടക്കാനുള്ളത്. അവിടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ കരുത്ത് തെളിയിക്കാൻ കൂടിയുള്ള ശ്രമമാണ്. ശനിയാഴ്ച 4 ന് പോളിംഗ് അവസാനിച്ചു. ഞായറാഴ്ച വോട്ടെണ്ണൽ ആരംഭിക്കും.

എണ്ണൽ പൂർത്തിയാകാൻ ദിവസങ്ങൾ എടുക്കും. ഡെമോക്രാറ്റുകൾ അവരുടെ സ്ഥാനാർത്ഥികളുടെ നോമിനേഷൻ നടപടികൾക്കായി വോട്ടുരേഖപ്പെടുത്തുന്നത് അടുത്തമാസമാണ്. ഇപ്പോൾ ഗവർണർ ആയിരിയ്ക്കുന്ന ഡെമോക്രാറ്റുകളുടെ റാൽഫ് നോർത്താം വീണ്ടും മത്സരിക്കില്ല. കാലാവധി കഴിഞ്ഞതുകൊണ്ട്.

vachakam
vachakam
vachakam

GDP delegates in Virginia to choose nominee for governor

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam