നിർമല സീതാരാമൻ വീണ്ടും രാജ്യസഭാ അങ്കത്തിന് 

MAY 15, 2022, 5:14 AM

ബംഗളൂരു: രാജ്യസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വീണ്ടും മത്സരിച്ചേക്കും.

ശനിയാഴ്ച കർണാടകയിൽ ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് കേന്ദ്രത്തിന് ശുപാർശ നൽകിയത്.

സംസ്ഥാനത്ത് നിന്നും നാല് രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 201ലാണ് നിര്‍മല രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

vachakam
vachakam
vachakam

നിർമലയ്‌ക്ക് പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാവും നിലവിലെ എം.പിയുമായ കെ.സി രാമമൂർത്തി, സംസ്ഥാന ബി.ജെ.പി ഉപാധ്യക്ഷന്‍ നിർമൽ കുമാർ സുരാന, ലെഹർ സിങ്ങ് എന്നിവരുടെ പേരും രാജ്യസഭ സ്ഥാനാർഥി പട്ടികയിലുണ്ട്.

സ്ഥാനാർഥികളുടെ കാര്യത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം കൈക്കൊള്ളും. നിർമല സീതാരാമനൊപ്പം കെ.സി രാമമൂർത്തി, ജയറാം രമേഷ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്.

പുറമെ, 2021 സെപ്‌റ്റംബറില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെർണാണ്ടസിന്‍റേതാണ് ഒഴിവുവന്ന മറ്റൊരു സീറ്റ്. ജൂൺ 10നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam