പുതിയ പാര്‍ലമെന്റ് ആവശ്യമായിരുന്നു: വീണ്ടും വിമതസ്വരവുമായി അജിത് പവാര്‍

MAY 29, 2023, 9:30 PM

മുംബൈ: പുതിയ പാര്‍ലമെന്റ് മന്ദിരത്തെ പിന്തുണച്ച് എന്‍സിപി നേതാവ് അജിത് പവാര്‍. രാജ്യത്തെ ജനസംഖ്യ 135 കോടി കടന്നിരിക്കുന്നു. ജനങ്ങളെ പ്രതിനിധീകരിക്കുന്നവരുടെ എണ്ണവും ഉയരും. അതിനാല്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ആവശ്യമാണെന്നാണ് വ്യക്തിപരമായി തന്റെ നിലപാടെന്ന് അജിത് പവാര്‍ പറഞ്ഞു. 

പാര്‍ലമെന്റ് ഉല്‍ഘാടനം ബഹിഷ്‌കരിച്ച 20 പാര്‍ട്ടികളില്‍ എന്‍സിപിയുമുണ്ടായിരുന്നു. എന്നാല്‍ കുറെ നാളുകളായി വിഭിന്ന അഭിപ്രായം പ്രകടിപ്പിക്കാന്‍ മടിക്കാത്ത അജിത്ത്, ഈ വിഷയത്തിലും പാര്‍ട്ടിയുടെ നിലപാടിനെ തള്ളിയിരിക്കുകയാണ്. 

കോവിഡ് കാലത്ത് റെക്കോഡ് സമയത്തിലാണ് മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതെന്ന് അജിത്ത് ചൂണ്ടിക്കാട്ടി. ഇനി ഈ പുതിയ മന്ദിരത്തില്‍ എല്ലാവരും ഭരണഘടന അനുസരിച്ച്് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും അജിത്ത് പറഞ്ഞു.

vachakam
vachakam
vachakam

പാര്‍ലമെന്റ് ഉല്‍ഘാടനത്തിനിടെ നടന്ന മതപരമായ ചടങ്ങുകളെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും മകളും എംപിയുമായ സുപ്രിയ സുലെയും വിമര്‍ശിച്ചിരുന്നു. എന്നാല്‍ വിമര്‍ശനം ഒഴിവാക്കി കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് അജിത് പവാര്‍ രംഗത്തെത്തിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam