മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടനും നവ കേരള പീപ്പിൾസ് പാർട്ടി നേതാവുമായ ദേവൻ 

NOVEMBER 21, 2020, 7:10 PM

മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടനും നവ കേരള പീപ്പിൾസ് പാർട്ടി നേതാവുമായ ദേവൻ. ശബരിമല വിഷയത്തിൽ പിണറായി സർക്കാരെടുത്ത നടപടി തെറ്റെന്നും അമ്മമാരുടെ കണ്ണീരാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം വിമർശിച്ചു. 

വളരെ ശക്തനായ നേതാവ് മുഖ്യമന്ത്രിയായപ്പോൾ തികഞ്ഞ പരാജിതനായെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അധികാരമേറ്റപ്പോൾ ജനങ്ങൾക്കുണ്ടായിരുന്ന പ്രതീക്ഷ രണ്ടു വർഷം കഴിഞ്ഞപ്പോൾ ഇല്ലാതായി. 

പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയാണെന്നും സ്വർണക്കടത്ത് കേസ് മലയാളികളുടെ അഭിമാനത്തിന് ക്ഷതമുണ്ടാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു. 

vachakam
vachakam
vachakam

English summary : Nava Kerala peoples party leader Devan Against Kerala CM

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam