പാർട്ടി കാലഘട്ടത്തിനു അനുസരിച്ചു നീങ്ങണം

MAY 5, 2021, 8:26 AM

ടെക്‌സസിലെ, യു.എസ്. പ്രതിനിധിസഭയിലേക്കുള്ള മത്സരത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്കൽ വുഡ് പരാജയപ്പെട്ടു. കാരണം അദ്ദേഹം ട്രംപ് വിരുദ്ധ സന്ദേശങ്ങൾ പുറത്തു വിടുമായിരുന്നു. കഴിഞ്ഞ വാരത്തിൽ നടന്ന വോട്ടെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അദ്ദേഹം തുറന്നു പറയുന്നു, മുൻ പ്രസിഡന്റ് പറയുന്ന നുണകൾ പ്രചരിപ്പിക്കുന്നത് വഴി, പാർട്ടി അതിന്റെ മൂല്യങ്ങൾ നഷ്ടപ്പെടുത്തുകയാണ് എന്ന്.

രാഷ്ട്രീയത്തിലെ, വേർതിരിച്ചു കാണിക്കുന്നവയ്ക്കു ഇപ്പുറത്തു സത്യ പറയുന്നവരും, മറുവശത്തു ഗൂഢാലോചനക്കും, നുണകൾക്കും പ്രചാരം കൊടുക്കുന്നവരും ആണ് എന്ന് മൈക്കൽ വുഡ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ നിരവധി സ്ഥാനാർത്ഥികൾ മത്സരിച്ചു. വുഡ് ഒൻപതാം സ്ഥാനത്തു വന്നു. ട്രംപ് വിരുദ്ധനായതു കൊണ്ടും, തെരഞ്ഞെടുപ്പിനെ മോഷ്ടിച്ചു എന്ന് ട്രംപ് പറയുന്നത് നുണ പ്രചാരണം എന്ന് പറഞ്ഞത് കൊണ്ടും എന്ന് വുഡ് പറഞ്ഞു.

റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന്റെ സ്വാധീനം എത്ര മാത്രം ശക്തമായി തുടരുന്നു എന്ന് വ്യക്തമാക്കുന്നു ഈ തിരഞ്ഞെടുപ്പ് ഫലം. ട്രംപ് അനുകൂലിച്ചു പ്രചാരണം നടത്തിയ റിപ്പബ്ലിക്കൻ സൂസൻ റൈറ്റ് മുൻ നിരയിൽ വന്നു. രണ്ടാം സ്ഥാനത്തു ജേക്ക് എൽസിയും. ഇവർ രണ്ടും ഇനി വീണ്ടു റൺ ഓഫ് മത്സരത്തിൽ ഏറ്റുമുട്ടും.

vachakam
vachakam
vachakam

പാർട്ടിയുടെ പരമ്പരാഗത ആശയങ്ങളിലേക്കു തിരിച്ചു പോകണമെന്ന് ആഗ്രഹിക്കുന്നവരും, ട്രംപിന്റെ അനുകൂലികളും തമ്മിൽ മത്സരം ശക്തമാണ്. ഈ നിലയിൽ പാർട്ടി തുടർന്നാൽ ഈ കാലഘട്ടത്തിനു അനുസരിച്ചല്ല പാർട്ടി നീങ്ങുന്നത് എന്ന് വുഡ് പറഞ്ഞു. ട്രംപിന്റെ വ്യക്തിത്വം അംഗീകരിക്കാത്ത, കിൻസിങ്ങർ, ലിസ് ചെനി, മിറ്റ് റോമ്‌നി, എന്നിവർ ഈ കാലഘട്ടത്തിനു അനുസരിച്ചു നീങ്ങുന്ന നേതാക്കൾ ആണ് എന്ന് മൈക്കേൽ വുഡ് പറഞ്ഞു. ഭാവി ജനത ഇതേക്കുറിച്ചു വിധി എഴുതും എന്നും പറഞ്ഞു.

GDP candidate crushed after opposing Trump, says part not living up to this moment

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam