ഡെമോക്രാറ്റുകളുടെ വലിയ ചിലവാക്കൽ ബഡ്ജറ്റിന് കൂടുതൽ തടസ്സങ്ങൾ

JULY 17, 2021, 3:54 PM

ഡെമോക്രാറ്റുകളിലെ പ്രമുഖ സെനറ്റർമാർ ഒരു ധാരണയിൽ എത്തി അവരുടെ $3.5 ട്രില്യൻ ബഡ്ജറ്റ് പ്രമേയത്തിൽ, എന്നാൽ വിശദാംശങ്ങൾ ഇനിയും പുറത്തു വിട്ടിട്ടില്ല. വിദ്യാഭ്യാസം, കാലാവസ്ഥ, ആരോഗ്യസംരക്ഷ, എന്നീ മേഖലകളിലാണ് കൂടുതൽ ഫണ്ട് നിക്ഷേപിയ്ക്കുന്നത്. ബഡ്ജറ്റ് അനുരഞ്ജനം എന്ന രീതിയിൽ പാർട്ടി ലൈനിൽ വലിയ ഭീമൻ ചെലവാക്കൽ ബില്ല് അവതരിപ്പിക്കുകയാണ്. ഇതിനുള്ള ഫണ്ടിങ്ങ്, നികുതിവർദ്ധന, സമ്പന്നർക്കും, കോർപ്പറേറ്റുകൾക്കുമായി ഏർപ്പെടുത്തി ഉണ്ടാകാം എന്നാണ് അവർ പറയുന്നത്.

എല്ലാ ഡെമോക്രാറ്റ് അംഗങ്ങളും ചേർന്ന് വോട്ടു ചെയ്താൽ മാത്രമേ ഈ ബിൽ പാസ്സാക്കാൻ കഴിയൂ. കൂടുതൽ വ്യക്തത വരുത്തി കൊണ്ട് മാത്രമേ ഈ ബിൽ അവതരിപ്പിക്കാൻ പാടുള്ളൂ. സെനറ്റർ ജോ മാൻചിൻ കൂടി അനുകൂലിച്ച് വോട്ടു ചെയ്യേണ്ടതുള്ളതു കൊണ്ട് ഡെമോക്രാറ്റുകൾ കൂടുതൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമെന്ന് കരുതാം. നികുതി വർദ്ധന അദ്ദേഹത്തിന്റെ നിർദേശത്തിൽ കോർപ്പറേറ്റുകൾക്ക് 21 ൽ നിന്നും 25ലേയ്ക്ക് കൂട്ടാം എന്നാണ്. എന്നാൽ ബൈഡന്റെ നിർദേശം 28 ശതമാനം എന്നാണ്.

മിനിമം വേതനം കൂട്ടുന്ന നിർദ്ദേശം ബഡ്ജറ്റ് അനുരഞ്ജന നിയമത്തിൽ പാടില്ലാത്തത് കൊണ്ട് ബൈഡന്റെ വേതന വർദ്ധന ഇക്കുറിയും പാസാകാനിടയില്ല. സെനറ്റ് ബഡ്ജറ്റ് കമ്മറ്റിയും, സെനറ്റ് ലീഡർ ചാൾസ് ക്ഷൂമർ എന്നിവരും ധാരണയിൽ എത്തിയെന്ന് ചൊവ്വാഴ്ച അറിയിച്ചിരുന്നു. എല്ലാ സെനറ്റ് ഡെമോക്രാറ്റുകളും, എല്ലാ പ്രതിനിധിസഭയിലെ ഡെമോക്രാറ്റുകളും ബഡ്ജറ്റ് അനുരഞ്ജന പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്യണം. അത് വളരെ സാധ്യത കുറഞ്ഞ വിഷയമാണ്.

vachakam
vachakam
vachakam

Five questions for Democrats on their $3.5 trillion budget

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam