കൂടുതൽ ഭയപ്പെടുത്തുന്ന ട്രംപ് റാലി ശനിയാഴ്ച നടന്നു

OCTOBER 11, 2021, 4:22 PM

മുൻ പ്രസിഡന്റ് ട്രംപ് പല റാലികളും ജനുവരി 6 ന്റെ കാപ്പിറ്റൾ അക്രമണ സംഭവത്തിനു ശേഷം സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ശനിയാഴ്ച അയോവയിൽ നടത്തിയ റാലി ഭയപ്പെടുത്തുന്നതായിരുന്നു ഏറ്റവും കൂടുതൽ. പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്തുവന്നതിനു ശേഷം നടത്തിയിട്ടുള്ള റാലികളിൽ റിപ്പബ്ലിക്കൻ നേതാക്കൾ എല്ലാം പങ്കെടുക്കുന്നതായി കണ്ടിരുന്നില്ല. എന്നാൽ ശനിയാഴ്ച വ്യത്യസ്ഥമായിരുന്നു.

അയോവായിൽ നിന്നുള്ള ദീർഘകാല സെനറ്റർ ചുക്ക് ഗ്രാസ്ലി, അയോവ ഗവർണർ കിം റെയ്‌നോൾഡ്‌സ്, പ്രതിനിധിസഭ അംഗങ്ങൾ മാരിയനേറ്റ് മില്ലർ മിക്‌സ്, ആഷ്‌ലി ഹിൻസൻ മറ്റ് അനേകം പ്രധാന റിപ്പബ്ലിക്കൻ ഭാരവാഹികളും പങ്കെടുത്തു. ഇതേ ആളുകളിൽ ചിലർ ട്രംപിനെതിരെ കുറ്റംചുമത്തി കാപ്പിറ്റൾ അക്രമസംഭവത്തിനു ശേഷം ട്രംപിന് അതിലുള്ള പങ്കിനെ അപലപിച്ചു. എന്നാൽ ഇപ്പോൾ അവരെല്ലാം സന്തോഷത്തോടു കൂടി ട്രംപിനെ പിന്തുണയ്ക്കുന്നതാണ് കണ്ടത്.

ഇത് വളരെ മോശമായ രാഷ്ട്രീയമാണ്. ഇതു നമ്മുടെ ജനാധിപത്യത്തിന് അപകടകരമാണ്. അക്കൂട്ടത്തിലെ ഏറ്റവും കാപട്യം നിറഞ്ഞ ആൾ സെനറ്റർ ഗ്രാസ്ലി ആണ്. ജനുവരി 6 ലെ അക്രമസംഭവത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ ഒരുക്കുന്നവർ അദ്ദേഹത്തെ സംരക്ഷിയ്ക്കാൻ വേണ്ടി സുരക്ഷ മേഖലയിലേക്ക് കൂട്ടികൊണ്ടു പോയിരുന്നു.

vachakam
vachakam
vachakam

ട്രംപ് അനുയായികൾ കാപ്പിറ്റോൾ ആക്രമിച്ചപ്പോൾ ഗ്രാസ്ലി അന്ന് 2020 ഇലക്ഷൻ സെർട്ടിഫൈ ചെയ്യാൻ വോട്ടു ചെയ്തു. പിന്നീട് ട്രംപിനെ ഇംപീച്ച് ചെയ്തപ്പോൾ ഗ്രാസ്ലി കൂടുതൽ കുറ്റപ്പെടുത്തി ട്രംപിനെ. ട്രംപിന്റെ നശീകരണ നടപടികൾക്കുള്ള ഉത്തരവാദിത്വം ട്രംപ് ഏറ്റെടുക്കണം എന്നു വരെ ഗ്രാസ്ലി ആവശ്യപ്പെട്ടു. ട്രംപ് ശനിയാഴ്ച ഗ്രാസ്ലി വീണ്ടും സെനറ്റിലേക്ക് തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കുന്നതിനെ പിന്തുണ പ്രഖ്യാപിച്ചു. ട്രംപിന്റെ പിന്തുണ 85 കാരനായ ഗ്രാസ്ലി സ്വീകരിയ്ക്കുകയും ചെയ്തു.

Opinon: The most alarming Trump rally yet

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam