കടുത്ത ഭാഷയിൽ മക്കോനലിനെ പരിഹസിച്ച്

FEBRUARY 17, 2021, 4:51 PM

രണ്ടാം ഇംപീച്ച്‌മെന്റിൽ മിച്ച് മക്കോനൽ, ട്രംപിനെ കുറ്റവിമുക്തനാക്കാൻ സെനറ്റിൽ വോട്ടു ചെയ്തു എങ്കിലും പിന്നീട് അദ്ദേഹം ട്രംപിനെ കാപ്പിറ്റൾ കലാപത്തിന്റെ ഉത്തരവാദി എന്ന് മുദ്രകുത്തി. ധാർമ്മികമായും, പ്രയോഗികമായും മുൻ പ്രസിഡന്റ് ട്രംപ് ഉത്തരവാദി എന്ന് മക്കോനൽ കുറ്റപ്പെടുത്തി. പ്രസിഡന്റ് ബൈഡനും അത് വീണ്ടും ഉദ്ധരിച്ചു മക്കോനൽ പറഞ്ഞത് തന്നെ താനും ആവർത്തിക്കുന്നു എന്ന് പറഞ്ഞു.

ചൊവ്വാഴ്ച ട്രംപ്, സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോനലിനെതിരെ വളരെ കടുത്ത ഭാഷയിൽ ആരോപണങ്ങൾ അഴിച്ചു വിട്ടു. മക്കോനൽ, രാഷ്ട്രീയനുഴഞ്ഞു കയറ്റക്കാരനാണെന്നും, വിരസനും, നീരസക്കാരനായി ചിരിക്കാത്തവനും' എന്ന് കുറ്റപ്പെടുത്തി, ആക്ഷേപിച്ചു. പ്രതികാരം പ്രകടിപ്പിക്കുന്ന വാക്കുകൾ ട്രംപിന്റെ ഭരണമാറ്റത്തിന് ശേഷം ആദ്യമായാണ് പുറത്തു വന്നത്. തന്റെ പാർട്ടിക്കാരോട് മക്കോനൽ എന്ന രാഷ്ട്രീയക്കാരനെ വലിച്ചെറിയാനാണ് ട്രംപ് ആഹ്വാനം ചെയ്തത്.

'റിപ്പബ്ലിക്കൻ പാർട്ടിക്കാർ മക്കോനലിന്റെ കൂടെ നിന്നാൽ താൻ അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കാൻ പോകുന്നില്ല' എന്നും മുൻ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകി. 'ഇതിനു മുൻപ് മജോരിറ്റി ലീഡറായിരുന്ന മക്കോനൽ, തന്റെ കഴിവുകേട് കൊണ്ട്, വിവരം ഇല്ലായ്മ കൊണ്ട് രാഷ്ട്രീയ പാപ്പരത്തം കൊണ്ട്, മൈനോറിറ്റി ലീഡർ ആയതു കണ്ടില്ലേ' എന്ന് ട്രംപ് ചോദിച്ചു. 'മക്കോനലിനു ചൈനയുമായി അദ്ധേഹത്തിന്റെ ഭാര്യ വഴി ബിസിനസ് ബന്ധങ്ങൾ ഉണ്ടെന്നും കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

മക്കോനലിന്റെ ഭാര്യ, എലെയിൻ ചാവോ, തായ്‌വാൻ സ്വദേശിയാണ്, അമേരിക്കയിൽ എത്തുന്നതിനു മുൻപ്. രാജ്യത്തിന് വേണ്ടത് ചെയ്യാനുള്ള കഴിവ് മക്കോനൽ എന്ന നേതാവിന് ഇല്ല. കഴിവുള്ളവർ മുന്നോട്ടു വരൂ, ഞാൻ അവരെ പിന്തുണയ്ക്കും' എന്നും ട്രംപ് പറഞ്ഞു.

Trump unleashes stunning attack on Mitch MC Connell

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam