ദില്ലി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: 128 സീറ്റുകളിൽ ആംആദ്മി ലീഡ് ചെയ്യുന്നു

DECEMBER 7, 2022, 11:02 AM

ദില്ലി: ദില്ലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നില മാറിമറിയുകയാണ്. ഇത്തവണ ആംആദ്മി പാർട്ടി ദില്ലി മുനിസിപ്പൽ കോർപറേഷൻ പിടിച്ചെടുക്കുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം.

ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത് എന്നാണ് ലീഡ് നിലയിലെ വ്യത്യാസങ്ങള്‍ കാണിക്കുന്നത്. 

ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് 128 സീറ്റുകളിൽ ആംആദ്മി പാർട്ടി ലീഡ് ചെയ്യുന്നത്. 109 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. അതേസമയം, കോൺഗ്രസ് തകർന്നടിഞ്ഞു. എട്ട് സീറ്റുകളില്‍ മാത്രമാണ് കോൺഗ്രസ്  ലീഡ് ചെയ്യുന്നത്.

vachakam
vachakam
vachakam

മൂന്ന് കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ദില്ലിയിലെ സർക്കാര്‍ ഭരണം കൈയ്യാളുന്നത് ആംആദ്മിആണെങ്കിലും പതിനഞ്ച് വർഷമായി ദില്ലിയിലെ മൂന്ന് മുൻസിപ്പല്‍ കോർപ്പറേഷനുകളുടെയം ഭരണം ബിജെപിക്കാണ്. 

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുൻപാണ് മൂന്ന് കോർപ്പറേഷനുകളും കേന്ദ്രസർക്കാ‍ർ ഒറ്റ മുൻസിപ്പല്‍ കോർപ്പറേഷനാക്കി മാറ്റിയത്. അതോടെ മാറി മറഞ്ഞ സാധ്യതകള്‍ ആർക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് പാര്‍ട്ടികള്‍. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam