2022ലെ ഇടക്കാല തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ വിജയത്തിന് മക്കോനൽ ശ്രമിക്കും

JULY 9, 2021, 12:35 PM

റിപ്പബ്ലിക്കൻ പാർട്ടി അടുത്ത വർഷത്തെ തിരഞ്ഞെടുപ്പുകളിൽ മൽസരിച്ചു ജയിച്ചാൽ, ബൈഡൻ ഭരണത്തെ രാഷ്ട്രീയ നിലപാടുകളിൽ കൂടുതൽ മദ്ധ്യത്തിലുള്ള സമീപനത്തിന് പ്രേരിപ്പിക്കും എന്ന് സെനറ്റ് റിപ്പബ്ലിക്കൻ ലീഡർ മിച്ച് മക്കോനൽ, വ്യാഴാഴ്ച പറഞ്ഞു. ഇപ്പോൾ അവർ കൂടുതൽ ഇടതുപക്ഷ ചേരിയിലേക്കാണ് പോകുന്നത് അവരെ കൂടുതൽ മദ്ധ്യത്തിലൂടെ പോകാൻ നിയന്ത്രിക്കുമെന്ന് പറഞ്ഞു.

കെന്റക്കിയിലെ ഒരു യോഗത്തിൽ മക്കോനൽ പറഞ്ഞു അമേരിക്കൻ വോട്ടർമാർക്ക് ഒരു വലിയ തീരുമാനം എടുക്കാനുള്ള സമയമാണ് 2022 ൽ എന്ന്. അപ്പോൾ ഇരുസഭകളിലെയും അധികാരം പിടിച്ചെടുക്കാനുള്ള അവസരം വന്നു ചേരും എന്ന്. മിതത്വം ഉള്ള ഒരു ഭരണമാണ് വേണ്ടത് എങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക്, സഭയും, സെനറ്റും നിയന്ത്രിക്കാൻ കഴിയണം അതിനുള്ള അവസരം 2022 ലെ ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ വിധി എഴുത്തു നടത്തി, ഉണ്ടാക്കണം.

മക്കോനൽ പറഞ്ഞു ബൈഡൻ, സാമാന്യം മിതവാദിയായി മുന്നോട്ടു പോകാൻ തനിയ്ക്ക് പ്രേരിപ്പിയ്ക്കാൻ കഴിയും, ഭൂരിപക്ഷം തങ്ങൾക്കു കിട്ടിയാൽ. ഡെമോക്രാറ്റുകൾക്ക് ഇരുസഭകളിലുമുള്ള ഭൂരിപക്ഷം കൂട്ടാൻ അവർ ശ്രമിക്കും. പ്രതിനിധിസഭയിൽ ഇപ്പോൾ അവർക്ക് ഒൻപതു സീറ്റിന്റെ ആനുകുല്യമുണ്ട്. സെനറ്റിൽ തുല്യമായി ഭാഗിച്ചു എങ്കിലും വൈസ് പ്രസിഡന്റ് ഹാരിസിന്റെ വോട്ടു മാത്രം കിട്ടി തുല്യതയ്ക്കു മാറ്റം ഉണ്ടാക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam