സമാജ് വാദി പാര്‍ട്ടി പൂര്‍ണ അഴിച്ചുപണിയിലേക്ക്; സംഘടനാ ഭാരവാഹികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു

JULY 3, 2022, 3:42 PM

ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയുടെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ട് പ്രസിഡന്റ് അഖിലേഷ് യാദവ്. എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്നും നീക്കി.

ഉത്തര് പ്രദേശ് സംസ്ഥാന അധ്യക്ഷ സ്ഥാനം മാത്രമാണ് നിലനിര് ത്തിയത്. പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണിയുടെ ഭാഗമായാണ് നീക്കം.

നിയമസഭ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് സമാജ്‍വാദി പാര്‍ട്ടി പുനസംഘടിപ്പിക്കുന്നത്..

vachakam
vachakam
vachakam

അഖിലേഷ് യാദവ് രണ്ട് ലക്ഷത്തിലധികം വോട്ടിന് വിജയിച്ച അസംഗഡിൽ സമാജ്‍വാദി പാര്‍ട്ടിയുടെ തോല്‍വി ദയനീയമായിരുന്നു. 

സമാജ്‍വാദി പാര്‍ട്ടി നേതാവ് അസംഖാന്‍റെ മണ്ഡലത്തില്‍ ബിജെപി നാല്‍പതിനായിരത്തില്‍പ്പരം വോട്ട് നേടി. അഖിലേഷ് യാദവും, അസംഖാനും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച ഒഴിവിലാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam