ഡെമോക്രാറ്റുകളുടെ ബഡ്ജറ്റ് അനുരഞ്ജന ബില്ലിൽ കാലാവസ്ഥ നിർദ്ദേശങ്ങൾക്ക് എതിർപ്പുമായി മാൻചിൻ

JULY 15, 2021, 3:59 PM

വെസ്റ്റ് വിർജീനിയയിലെ സെനറ്റർ ജോ മാൻചിൻ, ഡെമോക്രാറ്റുകളുടെ ബഡ്ജറ്റ് അനുരഞ്ജനത്തിനുള്ള ബിൽ നിർദ്ദേശങ്ങളിൽ കാലാവസ്ഥയെ ബാധിക്കുന്ന വിഷയങ്ങൾക്ക് പരിഹാര നടപടികൾക്ക് കൂടി ഫണ്ട് ചെലവാക്കുന്നുണ്ട്. $ 3.5 ട്രില്യൻ നിർദ്ദേശത്തിൽ സാമ്പത്തിക രംഗത്തും, ഊർജ രംഗത്തും സമൂല പരിഷ്‌കരണങ്ങൾ മുന്നോട്ടു വയ്ക്കുന്നു. അതിൽ കാലാവസ്ഥ നിയന്ത്രണത്തിന് ജൈവ്യോർജം കുറയ്ക്കണമെന്നും, കൽക്കരി ഖനനം കുറച്ചു കൊണ്ട് വരണമെന്നും പദ്ധതി ഉണ്ട്.

പുരോഗമനവാദികളായ ഡെമോക്രാറ്റുകൾ ഇതിനു വലിയ പരിഗണനയാണ് കൊടുക്കുന്നത്. എന്നാൽ ജോ മാൻചിൻ ഡെമോക്രാറ്റുകളിലെ സ്വതന്ത്ര ചിന്താഗതിക്കാരനാണ്. അദ്ദേഹം കൽക്കരി ഖനന മേഖലയിൽ നിന്നുള്ള അംഗവും കൂടി ആയതിനാൽ കൽക്കരി ഖനനത്തെ ബാധിക്കുന്ന നിയമ നിർമ്മാണത്തിന് എതിരുമാണ്. ഗവൺമെന്റ്, ജൈവ ഊർജ പദ്ധതികൾ ക്രമേണ കുറച്ചു കൊണ്ട് വന്ന്, കാലാവസ്ഥ വ്യതിയാനത്തെ നിയന്ത്രിക്കാൻ, 80 ശതമാനം ശുദ്ധമായ വൈദ്യുതി, 2030 ആകുമ്പോൾ കാർബൺ പുറംതള്ളൽ 50 ശതമാനമായി കുറയ്ക്കാനും ശ്രമിക്കുന്നു. ഇതിനെ എതിർക്കുകയാണ് ഡെമോക്രാറ്റിലെ നിർണ്ണായക വോട്ടായി മാറി നിൽക്കുന്ന ജോ മാൻചിൻ.

vachakam
vachakam
vachakam

ജൈവ ഊർജം അമേരിക്കയിൽ നിന്നും ഒഴിവാക്കിയാൽ ആഗോള കാലാവസ്ഥയിൽ ശുദ്ധീകരണം ഉണ്ടാകും എന്ന് അവർ അവകാശപ്പെടുന്നു. ഇത് വെറുതെയാണ്. അത് അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നില്ല. അത് കൂടുതൽ മോശമാക്കുകയേയുള്ളു എന്നാണ് സെനറ്റർ പറയുന്നത്. കാലാവസ്ഥ പ്രശ്‌നത്തിൽ മാൻചിൻ ഇപ്പോൾ എതിർപ്പ് പറയുന്നത് കൊണ്ട് ഡെമോക്രാറ്റ് പാർട്ടി ലൈൻ ബില്ലിന് വോട്ടു തികയില്ല എന്ന് വ്യക്തം. ഉഭയകക്ഷി ധാരണ പ്രകാരമുള്ള ബില്ലിലും, കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിയ്ക്കുന്നവയ്ക്ക് പ്രാധാന്യം കൊടുക്കണം. ആ ബില്ലിൽ ഏതു നിലപാട് ജോ മാൻചിൻ സ്വീകരിക്കും എന്നതും കാത്തിരുന്ന് കാണണം.

Joe Manchin says he is very, very, disturbed about reconciliation proposals on climate change

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam