ബിജെപി വിരുദ്ധ മുന്നണി: കോൺഗ്രസുമായി സഹകരിക്കാൻ മമത തയ്യാറെന്ന് ശരദ് പവാർ

SEPTEMBER 22, 2022, 7:27 AM

മുംബൈ: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. 

 'ദേശീയ താല്‍പ്പര്യങ്ങള്‍ക്കായി ഒരുമിച്ചുനില്‍ക്കാനും ഭരണകക്ഷിയായ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് മമത ബാനര്‍ജി വ്യക്തമാക്കി', എന്ന് ശരദ് പവാര്‍ പറഞ്ഞു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, മറ്റ് സംസ്ഥാനങ്ങളിലെ ചില നേതാക്കള്‍ക്കും ബിജെപിക്കെതിരെ മുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതില്‍ വിമുഖതയില്ലെന്നും പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

vachakam
vachakam
vachakam

പശ്ചിമ ബംഗാള്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള അനുഭവം മറക്കാന്‍ താന്‍ തയ്യാറാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സിപിഐഎം സഖ്യം സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബിജെപിയെ സഹായിച്ചെന്നും മമത വ്യക്തമാക്കിയെന്നും എന്‍സിപി മേധാവി പറഞ്ഞു. 

'പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം ടിഎംസിയുടെ അണികള്‍ക്ക് കോണ്‍ഗ്രസ് നിലപാടിനോട് കടുത്ത നിരാശയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി മേധാവി അവരുടെ നിലപാട് തിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ടിഎംസി വന്‍ വിജയം നേടിയിരുന്നു.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam