കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരാൻ ഖാര്‍ഗെയ്ക്ക് കഴിയില്ല, തനിക്ക് സാധിക്കും

OCTOBER 2, 2022, 11:11 AM

ന്യൂഡല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരാനാകില്ലെന്ന് ശശി തരൂര്‍ എംപി. ഖാര്‍ഗെ അദ്ധ്യനായാല്‍ കോണ്‍ഗ്രസിന്റെ നിലവിലെ സ്ഥിതി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

'ഖാര്‍ഗെയും താനും ശത്രുക്കളല്ല. അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ഇരുവരും തമ്മിലുള്ള യുദ്ധമല്ല. എന്നാല്‍ അദ്ദേഹത്തെ പോലുള്ള നോതാക്കള്‍ക്ക് മാറ്റം കൊണ്ടുവരാനാകില്ല. നിലവിലെ രീതികള്‍ തുടര്‍ന്ന് പോവുക എന്നത് മാത്രമാണ് അവര്‍ ചെയ്യുക. 

എനിക്ക് പ്രവര്‍ത്തകരുടെ പ്രതീക്ഷയ്‌ക്കനുസരിച്ച് പ്രവർത്തിക്കാനാകും' ശശി തരൂര്‍ പറഞ്ഞു. നാഗ്പൂരിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

vachakam
vachakam
vachakam

 അതേസമയം, ആരേയും എതിര്‍ത്ത് തോല്‍പ്പിക്കാനല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ഖാര്‍ഗെ വ്യക്തമാക്കി. മുന്‍ ജാര്‍ഖണ്ഡ് മന്ത്രി കെ എന്‍ ത്രിപാഠിയുടെ നാമനിര്‍ദേശപത്രിക തള്ളിയതോടെയാണ് തെരഞ്ഞെടുപ്പ് ഖാർ​ഗെയും തരൂരും തമ്മിലായത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam