'ശിവസേനാ ബാലാസാഹേബ്'; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഷിന്‍ഡെ

JUNE 25, 2022, 5:25 PM

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വിമത സേന നേതാവ് ഏകനാഥ് ഷിൻഡെയും തമ്മിലുള്ള തർക്കം  രൂക്ഷമായതോടെ പുതിയ പാർട്ടി രൂപീകരിക്കാൻ  ഷിൻഡെ ക്യാമ്പ്. 

ശിവസേന ബാലാസാഹേബ് താക്കറെ എന്ന പേരിലാകും പാര്‍ട്ടിയെന്നാണ് വിവരം. നിയമവശം പരിശോധിച്ച ശേഷം പ്രഖ്യാപനമുണ്ടാകും. ശിവസേനയുടെ 40 എംഎല്‍എമാരുള്‍പ്പെടെ 50 പേരുടെ പിന്തുണ ഷിന്‍ഡെയ്ക്കു നിലവിലുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.

ശിവസേന നാഷനല്‍ എക്‌സിക്യൂട്ടിവ് യോഗം മുംബൈയില്‍ നടക്കുകയാണ്. ഏകനാഥ് ഷിന്‍ഡെയെപുറത്താക്കാന്‍ യോഗം തീരുമാനമെടുക്കും. ഇതിനു പിന്നാലെ തന്നെ വിമതര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

vachakam
vachakam
vachakam

ഭൂരിപക്ഷം എംഎല്‍എമാരും ഒപ്പമുള്ളതിനാല്‍ കൂറുമാറ്റ നിരോധന നിയമം പിളര്‍പ്പിനെ ബാധിക്കില്ല.ഷിന്‍ഡെയ്‌ക്കൊപ്പം മുന്‍ മന്ത്രി രാംദാസ് കദത്തിന് എതിരെയും നടപടിയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള വിമതരുടെ നീക്കം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളി. 33 എംഎല്‍എമാര്‍ അവിശ്വാസ പ്രമേയത്തിനുള്ള അപേക്ഷയില്‍ ഒപ്പിട്ടിട്ടുണ്ട്. ശിവസേനയുടെ ലെറ്റര്‍ഹെഡിലാണ് വിമതര്‍ അപേക്ഷ നല്‍കിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam