ലിസ് ചെനി ഒരു വേദന ആയി തുടരും

MAY 4, 2021, 4:24 PM

റിപ്പബ്ലിക്കൻ പ്രതിനിധിസഭാംഗം ലിസ് ചെനി, തിങ്കളാഴ്ച മുൻ പ്രസിഡന്റ് ട്രംപിനെതിരെ തുറന്നടിച്ചു. 2020 ലെ തിരഞ്ഞെടുപ്പ് മോഷ്ടിച്ചെന്ന് ട്രംപ് പറഞ്ഞത് ഏറ്റവും വലിയ നുണ എന്നവർ പറഞ്ഞു. ആരെങ്കിലും ആ നുണ പ്രചാരണം വിശ്വസിക്കുന്നു എങ്കിൽ അത് നമ്മുടെ നിയമങ്ങൾക്കു എതിരെ തിരിയുകയാണ്, ജനാധിപത്യസംവിധാനങ്ങളിൽ വിഷം കലർത്തുകയുമാണ് എന്ന് എഴുതി.

സഭയിലെ റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തിക്കു ഒരു വലിയ തലവേദന ആയിരുന്നു ലിസ് ചെനി. റിപ്പബ്ലിക്കൻ പാർട്ടിയിലെ ട്രംപ് അനുകൂലികൾ ആഗ്രഹിക്കുന്നത് ലിസ് ചെനി ട്രംപിന് എതിരെ തിരിയുന്നതിനു പകരം ബൈഡനു എതിരെ കുറ്റം പറഞ്ഞിരുന്നെങ്കിൽ നന്നായേനെ എന്ന്. അതല്ലെങ്കിൽ സ്പീക്കർ നാൻസി പെലോസിക്ക് എതിരെ പറഞ്ഞിരുന്നെങ്കിൽ എന്ന്. മക്കാർത്തി പാർട്ടിയെ തന്റെ കയ്യിൽ ഒതുക്കി ട്രംപ് അനുകൂലികളുടെ പിന്തുണയോടു കൂടി ലിസ് ചെനിയെ പാർട്ടി കോൺഫ്രൻസ് ചെയർ സ്ഥാനത്തു നിന്നും നീക്കം ചെയ്യണം എന്നാഗ്രഹിക്കുന്നു.

അടുത്ത നവംബറിൽ മക്കാർത്തിക്ക് ആ നീക്കം നടത്തണം പക്ഷേ ലിസ് ചെനിക്ക് റിപ്പബ്ലിക്കൻ പാർട്ടിയിൽ സ്വാധീനം ഒട്ടും കുറവല്ല. പാർട്ടിക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നവർ ട്രംപിന്റെ സ്വാധീനം ഇഷ്ടപ്പടുന്നില്ല. മക്കാർത്തി പറയുന്നത് ലിസ് ചെനി അവരുടെ സ്ഥാനത്തിന് യോജിച്ച ആളല്ല എന്ന്. എന്നാൽ ട്രംപിനെ എതിർത്ത് നില്ക്കാൻ ട്രംപിന്റെ അനുയായികളെ വെറുപ്പിക്കാൻ മക്കാർത്തിക്കു മടിയുമാണ്.

vachakam
vachakam
vachakam

ചെനിയെ അവരുടെ സ്ഥാനത്ത് നിന്നും മാറ്റാൻ ശ്രമിച്ചാൽ അവർ പാർട്ടിക്കുള്ളിൽ കൂടുതൽ കരുത്ത് നേടും എന്നാണ് പറയപ്പെടുന്നത്. അവർ സ്ഥാനത്തു തുടർന്നാലും ഇല്ലെങ്കിലും പാർട്ടി നേതാവ് കെവിൻ മക്കാർത്തിക്കു പിടലിക്ക് വേദന ആയി ചെനി തുടരും വളരെ കാലം എന്ന് ഉറപ്പാണ്. അവർക്കു ബോധ്യമുള്ളതിൽ അവർ ഉറച്ചു നിൽക്കുകയും ചെയ്യും.

For Republican leaders, Liz Cheney is the pain that won’t go away

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam