ലിസ് ചെനി, മുൻ പ്രസിഡന്റ് ട്രംപ് ഏറ്റവും വലിയ പ്രതിജ്ഞാലംഘനമാണ് നടത്തിയത് എന്ന് പറഞ്ഞു

JUNE 8, 2021, 8:42 AM

റിപ്പബ്‌ളിക്കൻ ജനപ്രതിനിധിസഭാംഗം ലിസ് ചെനി, മുൻ പ്രസിഡന്റ് ട്രംപ് തന്റെ പ്രതിജ്ഞ ലംഘനമാണ് നടത്തിയത് ജനുവരി 6 ന്റെ അക്രമം ആഹ്വാനം ചെയ്തത് മൂലം എന്ന് ആരോപിച്ചു. ഒരു പ്രസിഡന്റ് എന്ന നിലയിൽ വളരെ അപകടകരമായ കാര്യം ആണ് ചെയ്തത് എന്ന് ലിസ് ചെനി പറഞ്ഞു. ആ സംഭവത്തിന് ശേഷം, സഭയിലെ റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തി, ട്രംപിനെ നേരിട്ട് സന്ദർശിക്കാൻ മാർ എ -ലാഗോയിൽ  പോയതും ശരിയല്ലാത്ത നടപടി എന്നും പറഞ്ഞു. ആ സന്ദർശനത്തിന്റെ ആവശ്യം ഇല്ലായിരുന്നു. അതിനു ഒരു ന്യായീകരണവും ഇല്ല എന്നും പറഞ്ഞു.

കഴിഞ്ഞ മാസം പാർട്ടി  നേതൃത്വത്തിൽ നിന്ന്, ലിസ് ചെനിയെ, അവരുടെ ട്രംപ് വിരുദ്ധ  നിലപാടുകളുടെ പേരിൽ പുറത്താക്കി, പകരം മറ്റൊരു വനിതയെ നിയോഗിച്ചു. ട്രംപിന്റെ നിലപാടുകൾ പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് ക്രമക്കേടുകളെ ക്കുറിച്ചു, അടിസ്ഥാനമില്ലാത്ത, വ്യാജ ആരോപണങ്ങൾ നിരത്തുന്നതിനെ ലിസ് ചെനി ഇപ്പോഴും എതിർത്തിരുന്നു.

ട്രംപ് വീണ്ടും അത് തന്നെ ആവർത്തിച്ചു നോർത്ത് കാരോലിന റിപ്പബ്ലിക്കൻ പാർട്ടി സമ്മേളനത്തിലും. പാർട്ടിക്കാർ അദ്ദേഹം കൂടുതൽ നയപരമായ കാര്യങ്ങൾ സംസാരിക്കണമെന്നും, 2022 ലെ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ വേണ്ട അജണ്ടകൾ അവതരിപ്പിക്കണമെന്നും പ്രതീക്ഷിച്ചു, പക്ഷേ അവരെല്ലാം നിരാശയായി.

vachakam
vachakam
vachakam

മുൻ പ്രസിഡന്റ് ട്രംപ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ, അമേരിക്കൻ ജനാധിപത്യത്തെക്കുറിച്ച് പരിഹസിക്കുകയും, വ്യാജ ആരോപണങ്ങൾ  നിരത്തുകയു ചെയ്യുന്നത് പോലെ ട്രംപും സംസാരിക്കുന്നു എന്ന് ലിസ് ചെനി ആരോപിച്ചു. ട്രംപിന്റെ സംസാരം ശ്രദ്ധിച്ചാൽ അത് ബോധ്യപ്പെടും എന്ന് അവർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam