നോർത്ത് കാരോലിന ലഫ്റ്റനന്റ് ഗവർണർ റിപ്പബ്ലിക്കൻ മാർക്ക് റോബിൻസൻ രാജിവയ്ക്കണം

OCTOBER 9, 2021, 4:00 PM

'സ്വവർഗ്ഗാനുരാഗികളുടെ സമൂഹങ്ങൾ അശ്ലീലതയാണ് ' എന്നു പറഞ്ഞതിന് ലഫ്റ്റനന്റ് ഗവർണർ മാർക്ക് റോബിൻസൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നോർത്ത് കാരോലിനായിലെ സംസ്ഥാന പ്രതിനിധികൾ മുമ്പോട്ടുവന്നിരിയ്ക്കുന്നു. റോബിൻസൻ പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിൽ പറയുന്നത് സ്വവർഗ്ഗാനുരാഗവും, ട്രാൻസ്ജൻഡേഴ്‌സും ഒന്നും അമേരിയ്ക്കയിൽ ആരും അവരുടെ കുട്ടികളെ പഠിപ്പിക്കരുതെന്ന്.

അതെല്ലാം അശ്ലീലമാണ്. മലിനമാണ് എന്ന്. സ്‌കൂളുകളിൽ നമ്മുടെ കുട്ടികളെ ഈ അശ്ലീലത പഠിപ്പിക്കുന്നതിനെ എല്ലാവരും എതിർക്കണം എന്ന് ഒരു ബാപ്റ്റിസ്റ്റ് പള്ളിയിൽ ജനങ്ങളോടു പറഞ്ഞു. ഗവർണറുടെ കമന്റുകൾ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളെയാണ് ഉദ്ദേശിക്കുന്നതെന്ന് റോബിൻസന്റെ ഒരു വക്താവ് വിശദീകരിച്ചു.

വീടുകളിലാണ് ഇത്തരം കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടത്. അല്ലാതെ, സ്‌കൂളുകളിൽ അല്ല പഠിപ്പിക്കേണ്ടതെന്ന് വക്താവ് ജോൺ വെസ്ലി വാഗ് പറഞ്ഞു. നമ്മുടെ കുട്ടികളെ വായനയും എഴുത്തും കണക്കും നോർത്ത് കാരോലിനായിൽ പഠിപ്പിക്കണം. അല്ലാതെ നപുംസകത്വവും സ്വവർഗ്ഗഅനുരാഗവും അല്ല എന്ന് വക്താവ് പറഞ്ഞു.

vachakam
vachakam
vachakam

വ്യക്തികളെന്ന നിലയിൽ സമൂഹത്തിലുള്ള എല്ലാവരെയും വേർതിരിവ് ഇല്ലാതെ ബഹുമാനിക്കണമെന്നാണ് ലഫ്റ്റ്‌നന്റ് ഗവർണർ വിശ്വസിക്കുന്നത്. ഗവർണർ സംസ്ഥാനത്തിനു പുറത്തുപോകുമ്പോൾ മാത്രമാണ് ലഫ്റ്റനന്റ് ഗവർണർ റോബിൻസൻ പകരക്കാരനാകുന്നത് ഡെമോക്രാറ്റ് റോയി കൂപ്പർ ആണ് ഗവർണർ.

NC lieutenant governor faces calls to resign for calling LGBTQ people filth

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam