വാക്‌സിൻ വിതരണം വ്യാപകമാക്കാൻ നടത്തുന്ന ബൈഡന്റെ ശ്രമങ്ങളെ കുറ്റപ്പെടുത്തി നേതാക്കൾ

JULY 10, 2021, 4:07 PM

റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രതിനിധിസഭ അംഗങ്ങൾ ആൻഡി ബിഗ്ഗ്‌സിന്റെ നേത്യത്വത്തിൽ, പ്രസിഡന്റ് ബൈഡന്റെ, കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവരെ ആകർഷിക്കാൻ വീടുകൾ തോറും സന്ദർശിച്ചു പ്രോത്സാഹിപ്പിക്കാനുള്ള പ്ലാൻ വളരെ ഖേദകരമെന്ന് വിശേഷിപ്പിക്കുന്നു. അദ്ദേഹവും മറ്റു റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങളും ചേർന്ന് ബൈഡനയച്ച കത്തിൽ പറയുന്നു സ്വകാര്യതയുടെ ലംഘനമാണിത് എന്ന്. ഫെഡറൽ ഗവൺമെന്റ് സമൂഹങ്ങളിൽ ഇറങ്ങി ചെന്ന്, വീടുകൾ തോറും കയറി ജനങ്ങളെ നേരിട്ട് ക്ഷണിച്ച് വാക്‌സിൻ നൽകുന്ന രീതി തികച്ചും ആവശ്യമില്ലാത്തതാണ് എന്ന്. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന നടപടി ഭരണഘടനപരമാണോ എന്ന് കൂടി പരിശോധിക്കണമെന്നും, അതിനു മറുപടി ജൂലൈ 23 ന് അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

വാക്‌സിൻ എടുത്തവരുടെയും, എടുക്കാത്തവരുടെയും ഡാറ്റാ ബേസ് പരിശോധിക്കാൻ കഴിയുമോ എന്നും ചോദിക്കുന്നു. ബൈഡൻ ഭരണനേതൃത്വം വാക്‌സിൻ വിവരം ശേഖരിക്കില്ലെന്നും, വാക്‌സിൻ പാസ്‌പോർട്ട് ഏർപ്പെടുത്തുകയില്ലെന്നും ആവർത്തിച്ചു പ്രഖ്യാപിച്ചതാണ്. വാക്‌സിൻ സ്വീകരണത്തിന് പിന്നിൽ ആയിരിക്കുന്ന മേഖലകളിൽ കൂടുതൽ ഉത്സാഹിപ്പിക്കാൻ ശ്രമിക്കണമെന്നും, സമൂഹത്തിൽ വാക്‌സിൻ പ്രചാരണം കൂട്ടണം എന്നും ബൈഡൻ സൂചിപ്പിച്ചു കഴിഞ്ഞ ആഴ്ചയിൽ. അന്ന് മുതലാണ് വിമർശനങ്ങൾ ഉയരുന്നത്.

ആൻഡി ബിഗ്ഗ്‌സിന്റെ അഭിപ്രായത്തിൽ ബൈഡൻ ഭരണനേതൃത്വം സ്വകാര്യ മെഡിക്കൽ തീരുമാനത്തിൽ ഇടപെടുന്നതിന് പകരം സമൂഹത്തിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും, അതിർത്തി വിഷയം പരിഹരിക്കുന്നതിനും, നാണയപ്പെരുപ്പം കുറയ്ക്കുന്നതിനും കൂടുതൽ ശ്രദ്ധ  കൊടുക്കണം എന്ന് ആവശ്യപ്പെട്ടു. വീടുകൾ തോറും കയറി ഇറങ്ങി ആളുകളെ നിരീക്ഷിക്കുന്നത് ദേശീയ ഗവൺമെന്റ് അവരെ രഹസ്യമായി മനസിലാക്കാൻ നടത്തുന്ന ശ്രമം ആണ് എന്ന് റിപ്പബ്ലിക്കൻ ഫ്രീഡം കോക്കസ് ഗ്രൂപ്പിന്റെ ചെയർ ആൻഡി ബിഗ്ഗ്‌സ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam