കെ.വി തോമസ് എൽഡിഎഫ് കൺവെൻഷനിൽ; ഉജ്ജ്വല സ്വീകരണം നൽകി ഇടത് നേതാക്കൾ 

MAY 12, 2022, 5:49 PM

തൃക്കാക്കര: കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന  കെ.വി.തോമസ് തൃക്കാക്കരയിൽ എൽ.ഡി.എഫ് കൺവൻഷനിൽ പങ്കെടുത്തു. കൈയടികളും മുദ്രാവാക്യങ്ങളുമായാണ് എൽഡിഎഫ് പ്രവർത്തകർ കെവി തോമസിനെ സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം തുടങ്ങിയതിന് പിന്നാലെയാണ് കെവി തോമസ് വേദിയിലെത്തിയത്.

വേദിയിലെത്തിയ കെ.വി തോമസിനെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. കെ റെയിൽ വരേണ്ട ആവശ്യമുണ്ടായിരുന്നുവെന്നും ഒരു മണിക്കൂറെടുത്തു അവിടെ നിന്ന് ഇവിടെ വരെ വരാനെന്നും ആയിരുന്നു കെ.വി തോമസിന്റെ ആദ്യ പ്രതികരണം. 

ഈ വാക്കുകൾ മുഖ്യമന്ത്രി മൈക്കിലൂടെ പിന്നീട് ആവർത്തിക്കുകയും ചെയ്തു. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇടയിലായിരുന്നു കെ.വി തോമസിന് ഇരിപ്പിടം ഒരുക്കിയത്.

vachakam
vachakam
vachakam

തൃക്കാക്കരയ്ക്ക് അസുലഭ സന്ദർഭം ആണ് ഉയർന്നു വന്നിട്ടുള്ളത്. ഉപതെരെഞ്ഞെടുപ്പിൽ കേരളത്തിന്റെ ആഗ്രഹം പോലെ ഈ മണ്ഡലം പ്രതികരിക്കും. അതിൻ്റെ വേവലാതി യുഡിഫ് ക്യാമ്പിൽ ഉയർന്നു വന്നിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്.

സാധാരണ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്തരം പ്രാധാന്യം ഉണ്ടാകാറില്ല. രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യമാണ്  അതിന് കാരണം. ഭരണഘടനാ മൂല്യങ്ങൾക്ക് വില നല്കാത്ത സാഹചരര്യം ഈ രാജ്യത്തുണ്ട് പിണറായി കൺവെൻഷനിൽ പറഞ്ഞു 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam