കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി മമതയെ കണ്ട് കെജ്രിവാള്‍

MAY 23, 2023, 4:57 PM

കൊല്‍ക്കത്ത: ഉദ്യോഗസ്ഥ നിയമനത്തിന് സമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കണ്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത മന്നിനൊപ്പമാണ് കെജ്രിവാള്‍ കൊല്‍ക്കത്തയിലെത്തി മമതയെ കണ്ടത്. ദേശീയ തലത്തില്‍ കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ പിന്തുണ സമാഹരിക്കാന്‍ നടത്തുന്ന രാജ്യവ്യാപക പര്യടനത്തിന്റെ ഭാഗമായാണ് കെജ്രിവാള്‍ കൊല്‍ക്കത്തയിലെത്തിയത്. 

വൈകിട്ടോടെ കെജ്രിവാളും മന്നും മുംബൈയിലെത്തും. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന യുബിറ്റി വിഭാഗം നേതാവ് ഉദ്ധവ് താക്കറെ എന്നിവരുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും. 

ഡെല്‍ഹിയിലെ ജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി രാജ്യത്തുടനീളം സന്ദര്‍ശനം നടത്താന്‍ ഇറങ്ങുകയാണെന്ന് കെജ്രിവാള്‍ രാവിലെ ട്വീറ്റ് ചെയ്തിരുന്നു. സുപ്രീം കോടതി ഡെല്‍ഹിയിലെ ജനങ്ങള്‍ക്ക് നീതി നല്‍കിയതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ആ അവകാശങ്ങള്‍ കവര്‍ന്നെടുത്തെന്നും കെജ്രിവാള്‍ ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam