തെലങ്കാന മുഖ്യമന്ത്രി കെസിആറുമായി കൂടിക്കാഴ്ച നടത്തി കെജ്രിവാള്‍; കേന്ദ്രത്തിനെതിരെ പിന്തുണ തേടി

MAY 27, 2023, 4:42 PM

ഹൈദരാബാദ്: ഡെല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ പ്രത്യേക സമിതി രൂപീകരിച്ച് ഓര്‍ഡിനന്‍സിറക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പിന്തുണ തേടി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനും എഎപി നേതാക്കള്‍ക്കും ഒപ്പമാണ് ഹൈദരാബാദിലെ പ്രഗതി ഭവനിലെത്തി കെജ്രിവാള്‍ കെസിആറിനെ കണ്ടത്. 

ഓര്‍ഡിനന്‍സിനെതിരെ എഎപി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ നല്‍കണമെന്ന് കെസിആറിനോട് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിക്കുമ്പോള്‍ എതിര്‍ക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. എഎപിക്ക് എല്ലാവിധ പിന്തുണയും കെസിആര്‍ വാഗ്ദാനം ചെയ്തു. 

ഡെല്‍ഹി മദ്യനയ അഴിമതി കേസില്‍ കെസിആറിന്റെ മകള്‍ കെ കവിതയും ബിആര്‍എസ് നേതാക്കളുമടക്കമുള്ളവര്‍ പ്രതിപ്പട്ടികയിലുണ്ട്. ഇതേ കേസിലാണ് ഡെല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ ജയിലിലായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കെജ്രിവാളിന്റെ ഹൈദരാബാദ് സന്ദര്‍ശനം രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam