ഡെല്‍ഹി ഓര്‍ഡിനന്‍സ്:കെജ്രിവാളിന് ഹേമന്ദ് സോറന്റെ പിന്തുണ

JUNE 2, 2023, 6:38 PM

റായ്പൂര്‍: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഡെല്‍ഹി ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ കണ്ടു. ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഡെല്‍ഹി സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ഹേമന്ദ് സോറന്‍ വ്യക്തമാക്കി. 

'സാധാരണക്കാര്‍ക്കു വേണ്ടി കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെ തടയുകയാണ് കേന്ദ്രം. ഫെഡറല്‍ സംവിധാനത്തിനെതിരാണ് എപ്പോഴും കേന്ദ്രത്തിന്റെ നടപടികള്‍,' മുഖ്യമന്ത്രി സോറന്‍ പ്രതികരിച്ചു. ജനാധിപത്യത്തിന് മേല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കടന്നാക്രമണം അതീവ ആശങ്കയുയര്‍ത്തുന്നതാണെന്നും സോറന്‍ പറഞ്ഞു.

വരുന്ന സെഷനില്‍ ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ എത്തുമെന്നും ഒരുമിച്ചു നിന്ന് ഇതിനെ പരാജയപ്പെടുത്തണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കെജ്രിവാളിനൊപ്പമുണ്ടായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam