കെസി വേണുഗോപാലിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് സോണിയ ​ഗാന്ധി

SEPTEMBER 20, 2022, 12:59 PM

ന്യൂഡല്‍ഹി: എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അടിയന്തിരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി. 

 യാത്രക്ക് താല്‍ക്കാലിക ഇടവേള നല്‍കി രാഹുല്‍ ഗാന്ധിയും തലസ്ഥാനത്തേക്ക് മടങ്ങും. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് കെസി ആലപ്പുഴയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയത്.

 വെള്ളിയാഴ്ചയാണ് ഭാരത് ജോഡോ യാത്രക്ക് അവധി നല്‍കുക. നിര്‍ണായക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഡല്‍ഹിയിലെത്തുക. 

vachakam
vachakam
vachakam

 ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ സോണിയയെ സന്ദര്‍ശിച്ചതിന് ശേഷം ചര്‍ച്ചകളില്‍ പങ്കെടുത്ത് രാഹുല്‍ അന്ന് തന്നെ കേരളത്തിലേക്ക് മടങ്ങും. ശനിയാഴ്ച ചാലക്കുടിയില്‍ നിന്ന് യാത്ര തുടരും.

 അതേസമയം അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ പിന്മാറുമെന്ന് അതിനിടെ ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മടങ്ങി വരണമെന്ന് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് കെപിസിസി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam