ദില്ലി: കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ സി വേണുഗോപാലിനെ നീക്കുമെന്ന പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് കെ.സി രംഗത്ത്.
പദവിയെ കുറിച്ച് ആശങ്കകൾ ഇല്ലെന്നും തന്നെ പദവിയിൽ നിന്ന് നീക്കുമെന്ന പ്രചാരണം ആർക്കെങ്കിലും മനഃസന്തോഷം നൽകുന്നു എങ്കിൽ നൽകട്ടെ എന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
പദവികൾ അലങ്കാരമായി കൊണ്ടു നടക്കുന്ന ആളല്ല താൻ . താൻ എന്താണെന്ന് ഗാന്ധി കുടുംബത്തിന് അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു.
പാർട്ടി സംഘടന ജനറൽ സെക്രട്ടറി ആയതിനാൽ ആർക്കും വേണ്ടി നാമനിർദേശ പത്രികയിൽ ഒപ്പിട്ടില്ലെന്നും കെ.സി. പറഞ്ഞു.
മല്ലികാർജുൻ ഖാർഗെ വലിയ നേതാവാണ്. ഒരു സുപ്രഭാതത്തിൽ വന്നതല്ല. എന്നാൽ ഖാർഗെ, ഹൈക്കമാൻഡ് നോമിനിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്