ഓർഡിനൻസിലൂടെ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി കർണാടക സർക്കാർ 

MAY 12, 2022, 6:25 PM

കർണാടക : മതപരിവര്‍ത്തന നിരോധന ബില്‍   പാസാക്കി കർണാടക. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രത്യേക ഓർഡിനൻസിലൂടെ  അംഗീകാരം നൽകി. വാർത്താ ഏജൻസിയായ എൻഐഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പുതിയ നിയമപ്രകാരം നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയാല്‍ അഞ്ചു വര്‍ഷം തടവുശിക്ഷയും 25,000 രൂപ പിഴയും ചുമത്തും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാല്‍ മൂന്നുമുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

50,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവര്‍ത്തനം നടത്തിയാല്‍ പത്തു വര്‍ഷം വരെ തടവും ഒരു ലക്ഷം വരെ പിഴ ലഭിക്കുമെന്നുമാണ് നിയമത്തില്‍ പറയുന്നത്.

vachakam
vachakam
vachakam

നിയമസഭ സമ്മേളനവും  കൗൺസിലും നീട്ടി വച്ചതിനെ തുടർന്നാണ് ബിൽ മന്ത്രിസഭയുടെ മുന്നിൽ അവതരിപ്പിച്ചതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഓര്‍ഡിനന്‍സിലൂടെ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കം ചോദ്യം ചെയ്ത് പ്രതിപക്ഷവും രംഗത്തെത്തി. യുവാക്കള്‍ക്ക് ജോലി നല്‍കുന്ന വിഷയത്തിലോ വികസന പദ്ധതികള്‍ നടപ്പാക്കാനോ ഒക്കെയാണ് ഓര്‍ഡിനന്‍സ് അവതരിപ്പിക്കേണ്ടതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ വിമര്‍ശിച്ചു. എന്തിനാണ് സര്‍ക്കാര്‍ ഇത്ര തിടുക്കം കാണിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam