വോട്ടർ ഐഡി ഫോട്ടോകോപ്പി എടുക്കാൻ ഗ്രാമീണർക്ക് കഴിയില്ല എന്ന് കമലഹാരിസ് പറഞ്ഞത് വിനയായി

JULY 11, 2021, 3:45 PM

വൈസ് പ്രസിഡന്റ് കമല ഹാരിസ് ശനിയാഴ്ച വോട്ടർ ഐഡി വിവാദത്തിൽ വിമർശിയ്ക്കപ്പെട്ടു. ഗ്രാമീണ മേഖലകളിൽ കഴിയുന്ന അമേരിയ്ക്കൻസിന് അവരുടെ ഐഡിയ്ക്ക് ഫോട്ടോകോപ്പികൾ എടുക്കാനുള്ള സൗകര്യം ഇല്ല എന്നായിരുന്നു വൈസ് പ്രസിഡന്റ് പറഞ്ഞത്. കാരണം ഗ്രാമപ്രദേശങ്ങളിൽ ഫോട്ടോകോപ്പികൾ എടുക്കാനുള്ള കിൻകോസ്, ഓഫീസ് മാസ്‌ക്, എന്നിവ പോലുള്ള സേവന സൗകര്യങ്ങൾ ഉണ്ടാകില്ല. അത് കൊണ്ട് വോട്ടർ ഐഡിയ്ക്ക് വേണ്ടി അല്പം വിട്ടുവീഴ്ചകൾക്കു തയ്യാറാകണം എന്ന് ഹാരിസ് ആവശ്യപ്പെട്ടു.

ജനങ്ങൾ അവരെ തിരിച്ചറിയിക്കണം, തെളിവ് കൊടുക്കണം പക്ഷേ അവർക്ക് അസാധ്യമായ രീതിയിൽ ആവശ്യപ്പെട്ടു കൊണ്ട് അവരെ തിരിച്ചറിയിപ്പിക്കണം എന്നത് പാടില്ല എന്ന് വൈസ് പ്രസിഡന്റ് വിശദീകരിച്ചു. ചില സംസ്ഥാനങ്ങൾ, വോട്ടർ ഐഡി നിയമത്തെക്കുറിച്ച് വലിയ ചർച്ചകളും, തർക്കങ്ങളും നടത്തി കൊണ്ടിരിക്കുന്നു. ജോർജിയ, ടെക്‌സസ് എന്നി സംസ്ഥാനങ്ങൾ അതിൽ മുഖ്യ സ്ഥാനം വഹിക്കുന്നു.

പല പുരോഗമനചിന്താഗ്രൂപ്പുകളും, ഇടതുപക്ഷചിന്താഗതിക്കാരും പറയുന്നു, വോട്ടർ ഐഡി നിയമങ്ങൾ വംശീയതയാണ് എന്ന്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്കാർ പറയുന്നു, ഇത്തരം നിയമങ്ങൾ വോട്ടെടുപ്പിലെ കള്ളത്തരങ്ങൾ തടയും എന്ന്. ഗ്രാമീണ മേഖലയിലുള്ള അമേരിക്കൻസ് പറഞ്ഞു, വൈസ് പ്രസിഡന്റിന്റെ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്, അവർക്കു രാജ്യത്തിന്റെ കാര്യങ്ങൾ അറിഞ്ഞു കൂടാ എന്നതാണ് എന്ന്. ഈ രാജ്യം നമ്മൾ ഉണ്ടാക്കി. നമ്മൾക്കു വോട്ടർ ഐഡിയുടെ ഫോട്ടോകോപ്പി ഉണ്ടാക്കാനും കഴിയും എന്ന് ഒരു മുൻ സി.ഐ.എ. ഓഫീസർ, ടിവ്റ്ററിൽ കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam