കമല ഹാരിസ് വരൾച്ചയെക്കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ചർച്ച ചെയ്യും

OCTOBER 18, 2021, 4:18 PM

നെവാഡാ സംസ്ഥാനത്തിനും അരിസോനയ്ക്കും ഇടയിലുള്ള റിസർവോയറാണ് ലേക്ക്‌മെഡ്. വൈസ് പ്രസിഡന്റ് കമലഹാരിസ് തിങ്കളാഴ്ച ലേക്ക് സന്ദർശനത്തിന് എത്തുമ്പോൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിയ്ക്കും. ബൈഡന്റെ അടിസ്ഥാന സൗകര്യ വികസന ബില്ലിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകിയിരിയ്ക്കുന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ പരിഹാരങ്ങൾക്കാണ്. മനുഷ്യനിർമ്മിത ലേക്കിന്റെ കുടിവെള്ള സംഭരണിയിൽ നിന്നും 25 മില്യൻ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പടിഞ്ഞാറൽ അമേരിയ്ക്കൻ ജനങ്ങൾക്കും, മെക്‌സിക്കോയ്ക്കും എന്നു വൈറ്റ്ഹൗസ് അധികാരികൾ ഞായറാഴ്ച പറഞ്ഞു.

തടാകത്തിലെ സന്ദർശനത്തിനു ശേഷം കമലഹാരിസ് തെക്കൻ നെവാഡാ വാട്ടർ അതോറിറ്റിയുമായി മറ്റ് അധികാരികളുമായി ചർച്ചകൾ നടത്തും. തടാകത്തിലെ വെള്ളം കുറഞ്ഞ് വലിയ പ്രതിസന്ധിയിലാണിപ്പോൾ. കൊളറാഡോ നദിയിൽ ജലം വറ്റിയതു മൂലമാണ് പ്രശ്‌നം ഉണ്ടായത്. പടിഞ്ഞാറൻ മേഖലയിൽ പൊതുവേ കടുത്ത വരൾച്ച അനുഭവപ്പെടുന്നു. അരിസോണ, നെവാഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടും.

കൂടുതലായി അടുത്ത വർഷം ഈ കാലാവസ്ഥാ പ്രതികൂല സാഹചര്യങ്ങൾക്ക് പ്രതിവിധി നിർദ്ദേശിയ്ക്കുന്നതാണ് ബൈഡന്റെ അടിസ്ഥാന സൗകര്യ വികസന ബിൽ. അതു പാസാക്കാതെ ഇപ്പോഴും പ്രതിനിധി സഭയിൽ കാത്തു കിടക്കുന്ന ഈ വിഷയം കൂടുതൽ ജനശ്രദ്ധയിൽ കൊണ്ടു വരാൻ കമല ഹാരിസ് ഈ സന്ദർശനവേളയിൽ ശ്രമിയ്ക്കും. പടിഞ്ഞാറൻ ജല പദ്ധതികൾക്ക് പാക്കേജിൽ $8 ബില്യൻ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

Harris to discuss drought, climate charge at Lake Mead

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam