കറുത്തവംശജരായ കൃഷിക്കാർക്കുള്ള വായ്പ പദ്ധതി വിവേചനം എന്ന് ജഡ്ജി

JUNE 12, 2021, 9:38 AM

വിസ്‌കോൺസിൽ, ഫെഡറൽ ജഡ്ജ്, കറുത്തവംശജരായ കർഷകർക്ക് ആശ്വാസം നൽകുന്നതിന് ലോൺ കൊടുക്കുന്ന നടപടിക്ക് താത്കാലിക സ്റ്റേ അനുവദിച്ചു. വെള്ളക്കാരായ കൃഷിക്കാർ ഈ നടപടി വിവേചനമായി കണ്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഫെഡറൽ ഗവൺമെന്റ് കറുത്തവംശജരായ കൃഷിക്കാർക്ക് ആശ്വാസം നല്കാൻ $ 4 ബില്യൻ വായ്പാ സഹായം നൽകി തുടങ്ങിയിരുന്നു. ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു, വെള്ളക്കാരായ കർഷകർക്ക് കൊടുക്കാതെ, വിവേചനം കാണിക്കുന്ന യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രിക്കൾച്ചറിന്റെ നടപടി, വെള്ളക്കാർ ചൂണ്ടി കാണിക്കുന്നത് പോലെ കോടതി അംഗീകരിക്കുന്നു. അവരുടെ ആവശ്യം ന്യായമാണ് എന്ന്. താത്കാലികമായി നിർത്തൽ ചെയ്യാൻ ഓർഡർ പുറപ്പെടുവിച്ചു ജഡ്ജി.

സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വായ്പക്കാർക്ക് കടത്തിന് ആശ്വാസം നൽകാനാണ് കൃഷി വകുപ്പിൽ നിന്നും ലോൺ കൊടുത്തു തുടങ്ങിയത്. കോൺഗ്രസ് ആവശ്യപ്പെട്ടത് അനുസരിച്ച് കോടതിയിൽ പരാതിയുമായി എത്തിയത് ഒൻപതു സംസ്ഥാനങ്ങളിൽ നിന്നായി 12 കൃഷിക്കാർ ആണ്. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന കൃഷിക്കാരുടെ പട്ടികയിൽ, കറുത്തവർ, ആഫ്രിക്കൻ അമേരിക്കൻ, അമേരിക്കൻ ഇന്ത്യൻ, അലാസ്‌കൻ സ്വദേശി, ഹിസ്പാനിക്ക്, ഏഷ്യൻ, പസഫിക്ക് ദ്വീപിൽ നിന്നും ഉള്ളവർ എന്നിവരാണ്.

ഈ വിഭാഗത്തിൽ പെടുന്ന കർഷകർക്ക് വളരെ കാലമായി നിലവിൽ ഉള്ള വിവേചനവും, കടക്കെണികളും മൂലം വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ മറി കടക്കാൻ ഫെഡറൽ ഫണ്ട് നീക്കി വച്ചതും, കൃഷി ഡിപ്പാർട്ട്‌മെന്റ് വായ്പാ സൗകര്യങ്ങൾ കൊടുത്തു തുടങ്ങിയതും ഇപ്പോഴത്തെ സഹായത്തിന് അർഹരായി. 17,000 കൃഷിക്കാർ കറുത്തവരിൽ ഉണ്ട് എന്ന് കൃഷി വകുപ്പ് പറയുന്നു. കോടതി വിലക്ക് മാറ്റി കഴിയുമ്പോൾ വീണ്ടും വായ്പ കൊടുത്തു തുടങ്ങും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam