ഡെമോക്രറ്റുകൾക്ക് എതിർ നിൽക്കുന്ന ജോ മാൻചിൻ

JUNE 9, 2021, 8:02 AM

ഡെമോക്രാറ്റ് സെനറ്റർ ജോ മാൻചിൻ, ഞായറാഴ്ച പറഞ്ഞു, തിരഞ്ഞെടുപ്പ് നിയമ ബിൽ 'ഫോർ ദ പീപ്പിൾ ആക്ട്', ഏകപക്ഷീയമാണ്, അത് രാജ്യത്തെ യോജിപ്പിക്കുകയല്ല, കൂടുതൽ വിഭാഗീയതയ്ക്ക് കാരണമാകും, അത് കൊണ്ട് താൻ അതിനെ പിന്തുണയ്ക്കുകയില്ല എന്ന്. ഈ പ്രസ്താവന പുറത്തു വന്നതിന് ശേഷം ഡെമോക്രാറ്റിലെ പുരോഗമന സ്‌ക്വാഡ് എന്ന് അറിയപ്പെടുന്ന വിഭാഗത്തിൽ പെട്ട അംഗങ്ങൾ എല്ലാവരും സെനറ്റർ ജോ മാൻചിൻ പുതിയ മിച്ച് മക്കോനൽ എന്ന് വിളിച്ചു പരിഹസിച്ചു.

പുരോഗമന ചിന്താഗതിക്കാരായ കോൺഗ്രസ് അംഗങ്ങൾ എല്ലാം എതിർപ്പുമായി ജോ മാൻചിന് എതിരെ രംഗത്ത് വന്നു. ഡെമോക്രാറ്റ് അംഗങ്ങളായ ജമാൽ ബോവ്മാൻ, അലക്‌സാഡ്രിയ ഒക്കാസിയോ കോർട്ടെസ്, മോൺണ്ടെയർ ജോൺസ്, എന്നിവരാണ് മുൻ നിരയിൽ എതിർത്തത്. ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രവർത്തനത്തിൽ നിന്നും, കോൺഗ്രസിൽ അംഗമായി എത്തിയ കോറി ബുഷ് പറഞ്ഞു മാൻചിൻ തന്റെ പാർട്ടിയിലെ മറ്റുള്ളവർക്കൊപ്പം നിൽക്കണം, അല്ലെങ്കിൽ ഞങ്ങൾക്ക് വഴി മാറി തരണം എന്ന്.

മാൻചിൻ എപ്പോഴും തടസ്സം സൃഷ്ടിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നതിൽ ഡെമോക്രാറ്റുകൾ അസ്വസ്ഥരാണ്. ഡെമോക്രാറ്റ് അംഗമാണ് എങ്കിലും, എപ്പോഴും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന റിബൽ സ്വഭാവമാണുള്ളത്. സെനറ്റിൽ ഫിലിബസ്റ്റർ ആനുകൂല്യം ഇല്ലാതാക്കാൻ ഡെമോക്രാറ്റുകൾ നീക്കങ്ങൾ നടത്തിയപ്പോൾ മാൻചിൻ എതിർപ്പുമായി മുന്നിൽ നിന്നു. ഡെമോക്രാറ്റുകൾക്ക് വ്യക്തമായ ഭൂരിപക്ഷം ഉള്ളത് കൊണ്ട് ഫിലിബസ്റ്റർ അവസാനിപ്പിച്ചാൽ വളരെ നല്ല പല നിയമനിർമ്മാണങ്ങളും പാർട്ടി വോട്ടിന്റെ ബലത്തിൽ, സെനറ്റിലും, പ്രതിനിധിസഭയിലും, പാസാക്കാൻ കഴിയുമായിരുന്നു. ഡെമോക്രാറ്റുകളുടെ നീക്കങ്ങളെ റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോനൽ എതിർക്കുന്നത് പോലെ, പുതിയ മിച്ച് മക്കോനൽ ആയി തീർന്നു, ജോ മാൻചിൻ എന്ന് ആരോപിക്കുന്നു. ഡെമോക്രാറ്റുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam