ട്രംപിന്റെ തിരഞ്ഞെടുപ്പ് കേസുകൾക്ക് ഹാജരായ ജെന്ന എല്ലിസ്, റിപ്പബ്ലിക്കൻ പാർട്ടി വിട്ടു

JULY 14, 2021, 9:23 AM

ട്രംപിന്റെ തിരഞ്ഞെടുപ്പ് ആരോപണങ്ങൾക്ക് വേണ്ടി കോടതിയിൽ പോയ ഒരു പ്രമുഖ വക്കീൽ റിപ്പബ്ലിക്കൻ പാർട്ടി വിടുന്നു. റിപ്പബ്ലിക്കൻ നാഷണൽ കമ്മറ്റിയുടെ ചീഫ് കോൺസൽ ജസ്റ്റിൻ റൈമർ, പാർട്ടിക്കാരോട് മുന്നറിയിപ്പ് നൽകിയിരുന്നു, ട്രംപിന്റെ തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങൾ വെറും 'ഒരു തമാശ' എന്ന്. അതിനു വേണ്ടി വക്കീലന്മാർ കോടതിയിൽ കേസുമായി പോകുന്നത് 'തമാശ' എന്ന് വിശേഷിപ്പിച്ചിരുന്നതായി ഇപ്പോൾ വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് വക്കീലായി കോടതിയിൽ പോയ അറ്റോർണി ജെന്ന എല്ലിസ്, തിങ്കളാഴ്ച അറിയിച്ചു അവർ ഇനി റിപ്പബ്ലിക്കൻ പാർട്ടി വിടുന്നു എന്ന്.

പാർട്ടിയുടെ നേതൃത്വം ചെളിക്കുഴിയിലാണെന്നും ട്രംപ് അനുകൂലികളും, റിപ്പബ്ലിക്കൻ നാഷണൽ കമ്മറ്റി നേതൃത്വവും തമ്മിൽ ഇപ്പോൾ പുറത്തു വന്ന വിവാദങ്ങൾ പരിഗണിച്ചാണ് അറ്റോർണി പാർട്ടിയെ തന്നെ തള്ളി പറയുന്നത്. റൂഡി ജിയൂലിയാനിയും, ജെന്ന എല്ലിസും ചേർന്ന് ട്രംപിന്റെ വ്യാജ ആരോപണത്തിന്റെ പേരിൽ കോടതിയിൽ കേസിന് പോയത് െൈബഡന്റെ തിരഞ്ഞെടുപ്പ് വിജയം ക്രമക്കേടുകൾ നടത്തി നേടിയതാണ് എന്നൊക്കെ പരാതി പറഞ്ഞത് വെറും ഗൂഢാലോചനയുടെ ഫലമാണ് എന്ന് പാർട്ടി കോൺസൽ ജസ്റ്റിൻ റൈമർ ആരോപിച്ചിരുന്നു.

ഈ വിവരങ്ങൾ എല്ലാം ഉൾപ്പെടുന്ന ഒരു പുതിയ പുസ്തകം പുറത്തു വന്നു, മൈക്കൾ വുൾഫ് എന്ന ആൾ എഴുതിയത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഇപ്പോൾ പൊട്ടിത്തെറി തുടങ്ങിയിരിക്കുന്നത്. ജെന്ന എല്ലിസ് പറയുന്നത്, റിപ്പബ്ലിക്കൻ പാർട്ടി യാഥാസ്ഥിതിക ചിന്താഗതി ഉള്ളവരുടെ കൈകളിൽ തിരിച്ചെത്തുന്നത് വരേയ്ക്കും താൻ പാർട്ടി വിടുകയാണ് എന്ന്.

vachakam
vachakam
vachakam

Trump lawyer Jenna Ellis leaves GOP, official called her election claims ‘a joke’

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam