അനുരജ്ഞന ബില്ലിന്റെ തുകയെക്കുറിച്ച് ചുവപ്പുലൈൻ ഒന്നും ഇല്ല എന്ന് ജയ്പാൽ

OCTOBER 8, 2021, 4:01 PM

ഡെമോക്രാറ്റ് കോൺഗ്രസ് അംഗങ്ങളിലെ പുരോഗമന ചിന്താഗതിക്കാരുടെ ഗ്രൂപ്പിന്റെ നേതാവ് പ്രമീള ജയ്പാൽ ഒരു അഭിമുഖത്തിൽ വ്യാഴാഴ്ച പറഞ്ഞു ബഡ്ജറ്റ് അനുരജ്ഞന ബില്ലിന് അതിന്റെ ഫണ്ടിനെക്കുറിച്ച്, ചുവപ്പുവരയൊന്നും തങ്ങൾക്ക് ഇല്ലെന്ന്. ബൈഡന്റെ അനുരഞ്ജന ബില്ലിൽ രാജ്യത്തെ സാമൂഹിക സുരക്ഷ നെറ്റിനെ വിപുലപ്പെടുത്താനാണ് നിർദ്ദേശിയ്ക്കുന്നത്. 'ആ ബില്ലിൽ എന്തൊക്കെ ഉൾപ്പെടുത്തുന്നു എന്ന് ആദ്യം അറിവാകട്ടെ അത് കൊണ്ടാണ് തുകയെ ക്കുറിച്ച് ചുവപ്പു വരയൊന്നും നൽകാത്തത്. $ 3.5 ട്രില്യൻ ഫണ്ട് ചെലവാക്കാൻ ആദ്യം തയ്യാറായത് ഇതെല്ലാം വേണം എന്നത് കൊണ്ടാണ്. അതെല്ലാം ഞങ്ങൾ ഉൾപ്പെടുത്തുമ്പോൾ തുകയും വലുതായി' എന്ന് ജയ്പാൽ പറഞ്ഞു.

സെനറ്റ് ഡെമോക്രാറ്റുകൾ ധാരണയിൽ എത്തി $ 3.5 ട്രില്യൻ വലിയ തുകയുടെ ബില്ലിന്. പക്ഷേ സെനറ്റർ ജോ മാൻചിനും, ക്രിസ്റ്റെൻ സൈനമായും തുക കുറയ്ക്കണം എന്നാവശ്യപ്പെടുന്നു. ഡെമോക്രാറ്റുകൾ എല്ലാവരും ചേർന്ന് പാസാക്കിയാൽ മാത്രമേ സെനറ്റിൽ പാസാകു. ഡെമോക്രാറ്റുകളുടെ ഉൾപാർട്ടി മത്സരം മൂലം അടിസ്ഥാനസൗകര്യവികസനബിൽ ഇനിയും പാസാകാതെ പ്രതിനിധി സഭയിൽ കാത്ത് കിടക്കുന്നു.

സെനറ്റിൽ പാസാക്കിയതാണ് ഇപ്പോഴും പ്രതിനിധി സഭ പാസാക്കാത്തത്. ജയ്പാൽ, അവരുടെ കോക്കസ്, പ്രതിനിധി സഭയിൽ പിന്തുണയ്ക്കണമെങ്കിൽ സെനറ്റിലെ വലിയ പാക്കേജ് ബിൽ ഡെമോക്രാറ്റുകൾ പാസാക്കണം എന്നാവശ്യപ്പെടുന്നു. അവർ അതിന്റെ തുക കുറച്ചു കൊള്ളട്ടെ, പക്ഷേ എന്തൊക്കെ അതിൽ ഉണ്ടാകും എന്ന് ആദ്യം വ്യക്തമാകട്ടെ എന്ന് ജയ്പാൽ പറയുന്നു.

vachakam
vachakam
vachakam

Jayapal says progressives don’t ‘red line’ for cost of reconciliation bill

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam