വായ്പാ പരിധി നിർണ്ണയിക്കുന്നതിനുള്ള അധികാരം കോൺഗ്രസിൽ നിന്നും മാറ്റാൻ താല്പര്യം

OCTOBER 13, 2021, 3:46 PM

സ്പീക്കർ നാൻസി പെലോസി ചൊവ്വാഴ്ച പറഞ്ഞു, വായ്പാ പരിധി നിശ്ചയിക്കുന്നതിനുള്ള അധികാരം കോൺഗ്രസിൽ നിന്നും മാറ്റി, ട്രഷറി സെക്രട്ടറിയ്ക്ക് നൽകണമെന്ന് നിർദ്ദേശിയ്ക്കുന്ന ബില്ലിന്, യോഗ്യതയുണ്ട് എന്ന്. എല്ലാ വർഷവും യു.എസിന്റെ വായ്പാ പരിധി ഉയർത്തി ഗവൺമെന്റ് പ്രവർത്തനം തടസപ്പെടാതെ കൊണ്ട് പോകാൻ കോൺഗ്രസിന്റെ അനുവാദം കിട്ടാൻ വേണ്ടി കാത്തിരിക്കണം. കോൺഗ്രസിൽ നിന്നും അതിനുള്ള അധികാരം മാറ്റണമെന്നും, വായ്പാ പരിധി ഇല്ലാതാക്കണമെന്നും ഡെമോക്രാറ്റുകളും ആവശ്യപ്പെടുന്നു. ഇപ്പോൾ സ്പീക്കർ കൂടി ഈ നീക്കത്തിന് പിന്തുണ നൽകുന്നു.

ഹൗസ് ബഡ്ജറ്റ്  കമ്മറ്റി ചെയർമാൻ, ജോൺ യാർമങ്ങ്, ബ്രന്റൻ ബോയിൽ എന്നിവർ ചേർന്ന് ഒരു ബില്ലിന് രൂപം കൊടുത്തു കഴിഞ്ഞ മാസം. അതിൽ വായ്പാ പരിധി നിശ്ചയിക്കുന്നതും, കൂട്ടുന്നതും എല്ലാം ട്രഷറി സെക്രട്ടറിയുടെ അധികാര പരിധിയിൽ ആക്കണമെന്ന് പറയുന്നു. ഈ നിർദ്ദേശത്തിൽ യോഗ്യതയുണ്ട് എന്ന് സ്പീക്കർ ഒരു പത്രസമ്മേളനത്തിൽ തലസ്ഥാനത്ത് പറഞ്ഞു.

പ്രതിനിധിസഭ ചൊവ്വാഴ്ച വോട്ടു ചെയ്യും വായ്പാപരിധി ചുരുങ്ങിയ കാലത്തേക്ക് കൂടി നീട്ടി കൊടുക്കാൻ. ഇപ്പോൾ ഈ വോട്ടു വിജയിക്കാൻ സ്പീക്കർ ശ്രമിക്കും, ഡിസംബർ വരെ എത്താനുള്ള അവകാശത്തിനു വേണ്ടി. ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലനും കഴിഞ്ഞ മാസം വായ്പാ പരിധി നിയമം മാറ്റുന്നതിന് അനുകൂലിച്ചിരുന്നത് പോലുള്ള രീതി മാറ്റണമെന്നും സൂചിപ്പിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് ബൈഡൻ അത്തരം പരിഷ്‌കാരങ്ങളെ അനുകൂലിക്കുന്നുണ്ടോ എന്ന കാര്യം വൈറ്റ് ഹൗസ് ഒന്നും ഇത് വരെ സൂചിപ്പിച്ചിട്ടില്ല.

vachakam
vachakam
vachakam

Pelosi says proposal to take debt ceiling authority away from congress has merit

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam