ഫ്‌ളോറിഡ ഗവർണർ ബൈഡന്റെ വാക്‌സിൻ നിയമത്തിനെതിരെ കോടതിയിൽ

OCTOBER 15, 2021, 4:00 PM

ഫെഡറൽ കോർട്ടിൽ വാക്‌സിൻ നിർബന്ധമാക്കിയ പ്രസിഡന്റ് ബൈഡന്റെ നടപടിയെ ചോദ്യം

ചെയ്യുമെന്ന് ഫ്‌ളോറിഡ ഗവർണർ റോൺ ഡെസാന്റിസ് വ്യാഴാഴ്ച പറഞ്ഞു,. കഴിഞ്ഞ ആഴ്ചയിൽ ടെക്‌സസിലെ റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് ആബൊട്ടും വാക്‌സിൻ നിർബന്ധമാക്കിയതിനെ തന്റെ സംസ്ഥാനത്ത് വിലക്കി. ഫ്‌ളോറിഡായിലെ വാക്‌സിൻ നിർബന്ധമാക്കൽ നടപടിയെ ഗവർണർ എതിർക്കുന്നത് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ജോലി നഷ്ടപ്പെടും എന്ന് ബൈഡൻ പറഞ്ഞത് കൊണ്ടാണ്.

മഹാമാരിയുടെ കാലത്ത് വളരെ കഠിനമായി ജോലി ചെയ്തവർക്ക് ഇപ്പോൾ ജോലി നഷ്ടപ്പെടാൻ പാടില്ല എന്ന് ഗവർണർ ഡെസാന്റിസ് ഒരു പത്രസമ്മേളനത്തിൽ ഫോർട്ട് മയേർസിൽ പറഞ്ഞു. വാക്‌സിൻ സ്വീകരണം വ്യക്തിപരമായ തീരുമാനം ആണെന്ന് ഗവർണർ പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ജോലി നഷ്ടപ്പെടുക എന്നത് അടിസ്ഥാനപരമായി തെറ്റാണെന്ന് ഗവർണർ പറഞ്ഞു.

vachakam
vachakam
vachakam

ഡെസാന്റിസ് 2024 ൽ പ്രസിഡന്റ് നോമിനി ആകാൻ താൽപര്യപ്പെടുന്നുണ്ട്. ഫ്‌ളോറിഡായുടെ നിയമ നടപടി 11 ാം യു.എസ്. സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിൽ ഫയൽ ചെയ്യുമെന്ന് പറഞ്ഞു. ടെക്‌സസിൽ നിന്നുള്ള നിയമ നടപടി 5 ാം യു.എസ്. സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിൽ ഫയൽ ചെയ്യും.

പ്രസിഡന്റ് ബൈഡന്റെ വാക്‌സിൻ ആവശ്യപ്പെടുന്ന നിയമം മൂലം ഫ്‌ളോറിഡായിലെ സിറ്റി പോലീസ് ഓഫീസർമാർക്ക് പലർക്കും ജോലി നഷ്ടപ്പെടുമെന്ന് ഗവർണർ പറഞ്ഞു. അവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കില്ല. അവർ നമുക്ക് വേണ്ടി ഇത്രയും നാൾ ജോലി ചെയ്തവരാണ്. അവരെയും സംരക്ഷിക്കണമെന്ന് ഗവർണർ പറഞ്ഞു.

vachakam
vachakam
vachakam

I am offended: DeSantis vows to sue Biden over vaccine mandates

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam