പിണക്കം മാറി ഗവർണറും സർക്കാരും; ബംഗാളില്‍ സര്‍വ്വകലാശാല ചാന്‍സലര്‍ ബില്‍ പിന്‍വലിച്ചു

JANUARY 28, 2023, 10:29 AM

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് മമത ബാനര്‍ജി സര്‍ക്കാരിനെ പരിധിവിട്ട് സഹായിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടയില്‍ ഗവര്‍ണറെ സര്‍വ്വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള ബില്‍ ബംഗാള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ബംഗാള്‍ ഗവര്‍ണറായിരിക്കെ സംസ്ഥാന സര്‍ക്കാറുമായി നിരന്തരം ഏറ്റുമുട്ടിയിരുന്നു. ഇതിന്‍്റെ ഭാഗമായിരുന്നു ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള ബില്‍ മമത സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ നിലവിലെ ഗവര്‍ണറുമായി സര്‍ക്കാര്‍ കൂടുതല്‍ അടുക്കുന്നതിന്‍്റെ ഭാഗമായിട്ടാണ്  ബില്‍ മമത സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്‌ എന്നാണ് വിലയിരുത്തലുകള്‍.

ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള ചങ്ങാത്തത്തിലുള്ള അതൃപ്തിയെ തുടര്‍ന്ന് ആനന്ദബോസിനെതിരെ സംസ്ഥാന നേതാക്കള്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവര്‍ണറെ ദില്ലിക്ക് വിളിപ്പിച്ചു. പിന്നാലെ സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനല്ല തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് നിയോഗിച്ചതെന്ന് ആനന്ദ ബോസ് പ്രതികരിച്ചിരുന്നു .

vachakam
vachakam
vachakam

ഗവര്‍ണര്‍, മുഖ്യമന്ത്രിയുടെ സെറോക്സ് കോപ്പി മെഷീനായി എന്നായിരുന്നു ബിജെപി നേതാവും രാജ്യസഭാ എംപി സ്വപന്‍ദാസ് ഗുപ്ത ഗവര്‍ണറെ വിമര്‍ശിച്ചത്.

റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍ നടന്ന സരസ്വതീപൂജ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അടക്കമുള്ള ബിജെപി നേതാക്കള്‍ ബഹിഷ്കരിച്ചു. എന്നാല്‍ ചടങ്ങില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam