2024ൽ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഇല്ലെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്

SEPTEMBER 26, 2021, 7:33 AM

മുൻ പ്രസിഡന്റ് ട്രംപ്, വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കണമെങ്കിൽ ആരോഗ്യപരമായ കാരണങ്ങൾ മൂലം മാത്രമായിരിക്കുമെന്ന് വെള്ളിയാഴ്ച അദ്ദേഹം പറഞ്ഞു. ഒരു സംവാദത്തിൽ വീണ്ടും മത്സരിക്കാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ തന്നെ തടയാൻ ഒരു ഡോക്ടറുടെ വിളി ഉണ്ടായാൽ മാത്രമേ സാധിക്കൂ എന്ന് പറഞ്ഞു. എന്തും സംഭവിക്കാം, ദൈവത്തിൽ നിന്നും, എനിയ്ക്കിപ്പോൾ കുഴപ്പമൊന്നും ഇല്ല, ഭാവിയിൽ ആരോഗ്യം നല്ലതാണെങ്കിൽ വീണ്ടും 2024 മത്സരിക്കുമെന്ന് ട്രംപ് പറഞ്ഞു.

ട്രംപിനിപ്പോൾ 75 വയസുണ്ട്. സംവാദത്തിൽ ട്രംപ് പറഞ്ഞു സെലക്ട് കമ്മറ്റിയുടെ ജനുവരി 6 അക്രമസംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ആവശ്യമായതൊക്കെ ചെയ്തു രേഖകൾ സംരക്ഷിക്കണമെന്ന്. തെളിവുകൾ ആവശ്യപ്പെടുമ്പോൾ രഹസ്യമായതും, സംരക്ഷിക്കപ്പെടേണ്ടതുമായവയെ എല്ലാം സുരക്ഷിതമായി നില നിർത്തും എന്ന് ട്രംപ് പറഞ്ഞു. ട്രംപ് കാലത്തെ രേഖകൾ സെലക്ട് കമ്മറ്റി ആവശ്യപ്പെടുന്നത് നൽകുമെന്നാണ് വൈറ്റ് ഹൗസ് വെള്ളിയാഴ്ച പറഞ്ഞത്.

vachakam
vachakam
vachakam

അഭിമുഖത്തിൽ ട്രംപ്, ഡോ. ആന്റണി ഫൗസിയുടെ കോറോണവൈറസ് വ്യാപനം കാര്യത്തിലുള്ള ഉപദേശം സ്വീകരിക്കാതിരുന്നതിനെക്കുറിച്ചും പറഞ്ഞു. അദ്ദേഹം എന്നെ ഉപദേശിക്കുന്നതിന്റെ വിപരീതമാണ് താൻ ചെയ്തിരുന്നത് എന്ന് ട്രംപ് പറഞ്ഞു. അദ്ദേഹം ഒരു നല്ല പ്രൊമോട്ടർ ആണ്, ഒരു ഡോക്ടർ എന്നതിനേക്കാളും എന്ന് ട്രംപ് പറഞ്ഞു. ഡോ. ആന്റണി ഫൗസി ഇപ്പോൾ ബൈഡന്റെ ചീഫ് മെഡിക്കൽ ഉപദേശകൻ ആണ്.

Trump on what would prevent 2024 bid; ‘I guess a bad call from a doctor’

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam