ഹോംലാൻഡ് ചീഫ് ഓഫ് സ്റ്റാഫ് ജോലി രാജിവച്ചു

SEPTEMBER 14, 2021, 4:14 PM

ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലജാണ്ടറോ മായോർക്കസിന്റെ ചീഫ് ഓഫ് സ്റ്റാഫ് കാരെൻ ഒലിയ്ക്ക് തന്റെ സ്ഥാനം വിട്ടുമാറുകയാണ് ഈ മാസം അവസാനത്തോടു കൂടി എന്ന് തിങ്കളാഴ്ച അറിയിച്ചു. 'ഹോംലാൻഡ് സെക്യൂരിറ്റിയിലുള്ളവർ ഉറങ്ങാതെ ജോലിചെയ്യുന്നതു കൊണ്ട് മില്യൻ കണക്കിനു അമേരിയ്ക്കൻസ് സുരക്ഷിതരായി രാത്രിയിൽ ഉറങ്ങുന്നു.

ഈ കാര്യം പലപ്പോഴും നമ്മുടെ സഹപൗരന്മാർ അഭിനന്ദിക്കാതെ വിട്ടുകളയുന്നു' എന്ന് ഓലിയ്ക്ക് ഒരു ഈമെയിൽ സന്ദേശത്തിൽ എഴുതി, എന്ന് പോളിറ്റ്‌കോ ആദ്യം റിപ്പോർട്ട് ചെയ്തു. ഒരു പ്രത്യേക അറിയിപ്പിൽ മായോർക്കസ് തന്റെ ഡിപ്പാർട്ട്‌മെന്റ് അധികാരികളെ അറിയിച്ചു ഓലിയ്ക്ക് തൽസ്ഥാനം രാജിവച്ച്, തനിയ്ക്കു വേണ്ടപുതിയ അവസരങ്ങൾക്ക് പോകുന്നു എന്ന്.

അവരുടെ സേവനങ്ങൾക്ക് നന്ദിയും അറിയിക്കുന്നു. ഈ വകുപ്പിന്റെ നിർണ്ണായക ആദ്യത്തെ ഒൻപതു മാസത്തെ കാലം മികച്ച സേവനം നൽകിയതിന് നന്ദി എന്നും പറഞ്ഞു. ഓലിക്ക് ഫെഡറൽ ഗവൺമെന്റിൽ 20 വർഷത്തിൽ കൂടുതൽ സേവനം ചെയ്തു. അടുത്തകാലത്ത് ഡെമോക്രാറ്റിക് സെന്ററിക്ക് പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ ഫോമിൽ ജോലിചെയ്തിരുന്നു.

vachakam
vachakam
vachakam

ഡിപ്പാർട്ട്‌മെന്റിൽ കൂടുതൽ ജോലിഭാരമുള്ള സമയത്താണ് ഓലിയ്ക്കിന്റെ രാജി. അഫ്ഗാൻ അഭയാർത്ഥികളെ പുനരധിവസിപ്പിയ്ക്കലും തെക്കൻ യു.എസ്. അതിർത്തി വഴിയുള്ള കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കലും എല്ലാംകൊണ്ട് വകുപ്പിന്റെ ജോലിഭാരം വളരെ കൂടി.

അഫ്ഗാനിൽ നിന്നും കുടി ഒഴിപ്പിയ്ക്കപ്പെടുന്നവരെ യുഎസിൽ പുനരധിവസിപ്പിക്കാൻ വകുപ്പിനോട് ബൈഡൻ ആവശ്യപ്പെട്ടിരുന്നു കഴിഞ്ഞമാസം.

DHS secretary’s chief of staff resigns

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam