ഹിന്ദി സംസാരിക്കുന്നവർ എന്തിനാണ് പാനി പൂരി വിൽക്കുന്നത് ?

MAY 13, 2022, 8:09 PM

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരായ സംസ്ഥാന സർക്കാരിന്റെ നിലപാട് ആവർത്തിച്ച് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി.

ഹിന്ദി പഠിച്ചാൽ കൂടുതൽ ജോലി ലഭിക്കുമെന്ന വാദം ശരിയാണെങ്കിൽ എന്തിനാണ് ഹിന്ദി സംസാരിക്കുന്നവർ ഇവിടെ പാനി പൂരി വിൽക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഏത് ഭാഷയും പഠിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഭാഷകളെ എതിർക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആരോ പറഞ്ഞു ഹിന്ദി പഠിച്ചാൽ  ഉയർന്ന ജോലി കിട്ടുമെന്ന്. നിങ്ങൾക്ക് ജോലി കിട്ടുന്നുണ്ടോ? കോയമ്പത്തൂർ പോയി കാണുക. അവർ പാനി പൂരി വിൽക്കുന്നു. അവർ പാനി പൂരി കടകൾ നടത്തുന്നു, ”ഭാരതിയാർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

‘ഇപ്പോൾ ഇംഗ്ലിഷ് ഒരു രാജ്യാന്തര ഭാഷയാണ്. തമിഴ്നാട്ടിൽ നമുക്ക് നമ്മുടെ സ്വന്തം സംവിധാനം വേണം. തമിഴ്നാട്ടിൽ തമിഴ് ഒരു പ്രാദേശിക ഭാഷയും ഇംഗ്ലിഷ് രാജ്യാന്തര ഭാഷയുമാണ്. അതിനുകാരണം നാനാത്വത്തിൽ ഏകത്വം എന്ന ആശയമാണ്.

വിവിധ സംസ്കാരങ്ങളും ഭാഷകളും ഇവിടെയുണ്ട്. നമ്മുടെ സ്വന്തം വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരണം. പുതിയ വിദ്യാഭ്യാസ നയത്തിലെ ചില പുതിയ നല്ല നയങ്ങളും ഞങ്ങൾ പിന്തുടരുന്നു’– അദ്ദേഹം പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഭരണകക്ഷിയായ ഡിഎംകെയുടെ നിലപാട് ആവർത്തിച്ച മന്ത്രി, സംസ്ഥാന സർക്കാർ ദ്വിഭാഷാ ഫോർമുല തുടരുമെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ തള്ളിപ്പറഞ്ഞതായും വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam
vachakam