രാഷ്ട്രീയത്തിൽ തുടരും, സ്ഥാനങ്ങൾക്ക് വേണ്ടിയല്ല എന്ന് ഹിലരി ക്ലിന്റൻ

OCTOBER 12, 2021, 7:27 AM

ഹിലരിയുടെ പുതിയ പുസ്തകം, സ്റ്റേറ്റ് ഓഫ് ടെറർ പുറത്തു വരുന്നതിനു മുൻപ് ഹിലരി ക്ലിന്റൻ തിങ്കളാഴ്ച പറഞ്ഞു, 'രാഷ്ട്രീയ കളിയിൽ നിന്നും താൻ ഒരിക്കലും പുറത്തു പോകില്ല' എന്ന്. മത്സരിക്കാനും മറ്റും പ്ലാനില്ല, പക്ഷേ എല്ലാറ്റിലും ഉൾപ്പെട്ടു നീങ്ങാനുണ്ടാകും എന്ന് പറഞ്ഞു. എബിസി ന്യൂസിന്റെ ഒരു അഭിമുഖത്തിൽ തിങ്കളാഴ്ച പറഞ്ഞതാണ് ഈ വിവരങ്ങൾ.

മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ്, ന്യൂയോർക്കിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ, മുൻ പ്രഥമ വനിത, 2016 ലെ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി, എന്നീ നിലകളിൽ സജീവമായ രാഷ്ട്രീയ ചരിത്രമുള്ള വ്യക്തിയാണ് ഹിലരി ക്ലിന്റൻ. പൊതുവായ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല, പക്ഷേ രാഷ്ട്രീയ ലോകത്ത് തടരുമെന്ന് അവർ പറഞ്ഞു അഭിമുഖത്തിൽ. ഒന്നിനും വേണ്ടിയല്ല രാഷ്ട്രീയത്തിൽ തുടരുന്നത്. നമ്മുടെ ജനാധിപത്യം അപകടത്തിലാണ് എന്ന് ഭയപ്പെടുന്നു അത് കൊണ്ട് രാഷ്ട്രീയത്തിൽ തുടരണം എന്ന് ആഗ്രഹിക്കുന്നു.

തെറ്റായ വിവരങ്ങൾ ഫെയിസ്ബുക്കിലൂടെയും മറ്റും പ്രചരിപ്പിച്ചതു കൊണ്ടാണ് കാപിറ്റൾ സംഭവം ജനുവരി 6 ന് ഉണ്ടായതെന്ന് ക്ലിന്റൻ പറഞ്ഞു. നമ്മുടെ ജനാധിപത്യം അപകടത്തിലാണ് എന്ന് ഭയക്കുന്നു. അതിന് പല കാരണങ്ങളും പറയാനുണ്ട്. നമ്മുടെ രാജ്യത്തും, ലോകം മുഴുവനും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ആകുലപ്പെടുന്നു. അത് കൊണ്ട് എല്ലാ കാര്യങ്ങളിലും ഇടപെട്ട് നീങ്ങണം എന്ന് ആഗ്രഹിക്കുന്നു, ഏതെങ്കിലും വിധത്തിൽ തനിക്ക് സഹായിക്കാൻ പറ്റുമെങ്കിൽ എന്ന് കരുതുന്നു. സ്ഥാനങ്ങൾ ഒന്നും വഹിക്കാനല്ല.

vachakam
vachakam
vachakam

അവരുടെ പുതിയ അഭിപ്രായപ്രകടനങ്ങൾ പുറത്തു വന്നത്, അവരുടെ പുതിയ പുസ്തകം പുറത്തു വരുന്നതിന് തലേ ദിവസമാണ്. പുസ്തകം പൊതു ജനങ്ങൾക്ക് ലഭ്യമാകും ഒക്ടോബർ 12 മുതൽ. ഹിലരിയും മറ്റൊരു സഹ എഴുത്തുകാരി ലൂയിസ് പെന്നിയും ചേർന്നാണ് പുസ്തകം രചിച്ചത്.

Hilary Clinton says she will never be out of the game of politics

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam