ബിജെപിയുടെ മഥുര ടിക്കറ്റിൽ കങ്കണയോ? പ്രതികരിച്ച് ഹേമ മാലിനി

SEPTEMBER 25, 2022, 8:38 AM

മഥുര (ഉത്തർപ്രദേശ്): ബോളിവുഡ് താരം കങ്കണ റണാവത്ത് മഥുര പാർലമെന്റ് മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹത്തോട് പ്രതികരിച്ച് നടിയും പാർട്ടി നേതാവുമായ ഹേമമാലിനി. ഊഹാപോഹങ്ങൾ നല്ലതാണെന്നും നിങ്ങൾക്ക് മഥുരയിൽ എന്നും സിനിമാതാരത്തെ മാത്രം മതിയോ? താരം മാധ്യമപ്രവർത്തകരോട് ചോദിച്ചു.

"കൊള്ളാം. അത് നല്ലതാണ്. ഇതില്‍ ഞാന്‍ എന്ത് അഭിപ്രായമാണ് പറയുക. മഥുരയില്‍ നിങ്ങള്‍ സിനിമ താരത്തെ മാത്രമാണോ ആഗ്രഹിക്കുന്നത് ?" - താരം മാധ്യമങ്ങളോടായി ചോദിച്ചു.

''മറ്റാരെങ്കിലും എംപിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അവരെ അനുവദിക്കില്ല, കാരണം നിങ്ങളെ സംബന്ധിച്ച് മഥുരയുടെ എംപി ഒരു സിനിമ താരമായിരിക്കണമല്ലോ.ഒരുപക്ഷേ നാളെ രാഖി സാവന്തായിരിക്കാം'' - മഥുരയില്‍ നിന്നുള്ള എംപി കൂടിയായ താരം പറഞ്ഞു.

vachakam
vachakam
vachakam

2014, 2019 ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ മഥുര പാര്‍ലമെന്‍ററി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് ഹേമ മാലിനിയായിരുന്നു. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ബലപ്പെടുത്തി കങ്കണ റണാവത്ത് അടുത്തിടെ മഥുരയിലെ പ്രസിദ്ധമായ ഠാക്കൂർ ബാങ്കെ ബിഹാരി ക്ഷേത്രം കുടുംബത്തോടൊപ്പം സന്ദർശിച്ചിരുന്നു. എന്നാല്‍ രാഷ്‌ട്രീയപ്രവേശം സംബന്ധിച്ച ചോദ്യങ്ങളോട് താരം പ്രതികരിച്ചില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam