ഗുജറാത്തിലെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി:  റിപ്പോർട്ടുകൾ ഇങ്ങനെ

DECEMBER 1, 2022, 8:03 PM

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച്  56.88 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ. 

19 ജില്ലകളിലായി 89 സീറ്റിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.  48.48 ശതമാനം വോട്ടാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ രേഖപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കച്ച്-സൗരാഷ്ട്ര മേഖലകളില്‍ അടക്കമാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. രാവിലെ ചില കേന്ദ്രങ്ങളിലെ വോട്ടിംഗ് മെഷീനില്‍ സാങ്കേതിക തടസങ്ങള്‍ നേരിട്ടിരുന്നെങ്കിലും ഉടന്‍ തടസ്സം നീക്കി വോട്ടെടുപ്പ് പുനരാരംഭിച്ചു. 

vachakam
vachakam
vachakam

ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന സൂറത്താണ് ആദ്യഘട്ട വോട്ടെടുപ്പിലെ പ്രധാന കേന്ദ്രം. ബിജെപിയുടെ ശക്തികേന്ദ്രമായ സൂറത്ത് 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറ്റുനോക്കുന്ന മറ്റൊരു പ്രധാനപ്പെട്ട മണ്ഡലമാണ് മോര്‍ബി. ഒക്ടോബര്‍ 30 നുണ്ടായ തൂക്കുപാലം അപകടത്തില്‍ 135 പേര്‍ക്ക് ജീവന്‍ നഷ്ടമായി. പിന്നാലെ ഉടലെടുത്ത ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് വോട്ടാവുമെന്നാണ് ബിജെപി ഇതരകക്ഷികള്‍ പ്രതീക്ഷിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി കാന്തിലാല്‍ അമൃതിയയും കോണ്‍ഗ്രസിന് വേണ്ടി ജയന്തിലാല്‍ പട്ടേലുമാണ് മത്സരിക്കുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam